ബംഗളൂരു: സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസും ജെഡിഎസും ഗവര്‍ണറെ കണ്ടു. എച്ച്.ഡി കുമാരസ്വാമി, സിദ്ധരാമയ്യ, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് വാജുഭായ് വാലയെ സന്ദര്‍ശിച്ചത്. ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ഒന്നിച്ച് രാജ്ഭവനിലെത്തിയത്.
ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാരും രാജ്ഭവനിലെത്തി.സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി വൈകുന്നേരം അഞ്ചരയ്ക്ക് ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരുന്നു. ഇതിന് ഒരു മുഴം മുന്നെയാണ് ബി.എസ് യെദ്യൂരപ്പ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
യെദ്യൂരപ്പ, അനന്ത് കുമാര്‍, ശോഭ കരന്തലജെ, രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് രാജ്ഭവനില്‍ ഗവര്‍ണറ കാണാനെത്തിയത്. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പായെന്നും യെദ്യൂരപ്പ പറഞ്ഞു.