മല്‍സരിക്കാന്‍ സീറ്റ് തന്നില്ലെങ്കില്‍ സ്വന്തം നിലയ്‌ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ജെഡിഎസിന്റെ ആലോചന. സിപിഎമ്മാകട്ടെ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന നിലപാടിലും. മുന്നണിയിലെ അവഗണനയില്‍ ജെഡിഎസ്‌് കടുത്ത പ്രതിഷേധം മുഴക്കിയിരിക്കുകയാണ്.
കഴി!ഞ്ഞ തവണകോട്ടയം സീറ്റ് തന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന വിശദീകരിച്ചാണ് ജെഡിഎസില്‍ നിന്ന് സിപിഎം സീറ്റ് തിരിച്ചെടുത്തത്. എങ്കില്‍ പകരം സീറ്റ് തരണമെന്ന് ഉഭയക്ഷി ചര്‍ച്ചയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഉറപ്പൊന്നും നല്‍കാതെ ചര്‍ച്ച തുടരാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും നേതാക്കളെ മടക്കിയത്.
സീറ്റ് തന്നില്ലെങ്കില്‍ സ്വന്തം നിലയ്‌ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന കാര്യം ആലോചിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ ജെഡിഎസ് തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്.