ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ് രാജ്യത്തെ എന്‍ട്രന്‍സെഴുതിയ വിദ്യാര്‍ഥികള്‍. ജെ.ഇ.ഇ പേപ്പര്‍ 1 ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. റാങ്ക് ലിസ്റ്റില്‍ 220,000 വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എഴുതാനുള്ള യോഗ്യത ലഭിക്കും.
നാഷണല്‍ ഇന്‍റ്്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ്(എന്‍.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി), സെന്‍ട്രലി ഫണ്ടഡ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ഐ), സെല്‍ ഫൈന്‍ന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്(എസ്.എഫ്.ഐ) എന്നിവയിലെ പ്രവേശനം ലഭിക്കുന്നത് ജെ.ഇ.ഇ മെയിന്‍ എന്‍ട്രന്‍സ് അടിസ്ഥാനമാക്കിയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്ളസ് ടുവിന്‍റെ മാര്‍ക്ക് പരിഗണിക്കുന്നതല്ല.