ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. പോലീസിന്റെ കൈവശം ഇപ്പോഴുള്ള തെളിവുകളും സൂചനകളും നിര്‍ണായകമാണന്നും തിരോധാനവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഇനിയുമുണ്ടെന്നും ബഹ്‌റ പറഞ്ഞു. അതേസമയം, വിവരം നല്‍കിയാല്‍ പിന്നീട് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളോര്‍ത്താണ് പലരും മടിക്കുന്നതെന്നും എന്നാല്‍, വിവരം കൈമാറുന്നവര്‍ക്കും എന്തെങ്കിലും ബുദ്ധിമുട്ടോ നിയമപരമായ പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും ഡി.ജി.പി. കൂട്ടിച്ചേര്‍ത്തു. പല തിരോധാനങ്ങളും കേരള പോലീസ് ഇതിനുമുമ്ബ് അന്വേഷിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം വെല്ലുവിളി ഉയര്‍ത്തിയ ഒന്ന് ഇതിന് മുമ്ബ് ഉണ്ടായിട്ടില്ല, അതിനാല്‍ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യം പുറത്ത് കൊണ്ട് വരികയെന്നത് പോലീസ് സേനയുടെ അഭിമാനപ്രശ്‌നമായാണ് കണക്കാക്കുന്നതെന്നും ഡി.ജി.പി. സൂചിപ്പിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്ത്വത്തില്‍ അന്വേഷണം തുടരുകയാണ്