ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡിലെ പ്ലെയിന്‍ വ്യൂവില്‍ താമസിക്കുന്ന ജെയ്‌സന്‍ ഫിലിപ്പിന്റെ ഭാര്യ ജെസിക്ക മേരി ഫിലിപ്പ് (35) മാര്‍ച്ച് 31-നു നിര്യാതയായി. ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന കോലഞ്ചേരി താമരച്ചാലില്‍ ജോയ് ടി. പീറ്ററുടെയും വത്സ ജോയിയുടെയും പുത്രിയാണ്. ആറ് വയസുള്ള ഏവ, നാലു വയസുള്ള ഒലിവിയ എന്നിവരാണു പുത്രിമാര്‍. ഡോ. ജോയ്‌സി ജേക്കബ് (ഭര്‍ത്താവ് റോണ്‍ ജേക്കബ്), അറ്റോര്‍ണിയായബേസില്‍ ജോയ് എന്നിവരാണു സഹോദരര്‍. മുത്തശി മറിയാമ്മ ഏബ്രഹാം ജീവിച്ചിരിപ്പുണ്ട്.എഴുത്തുകാരനായ വര്‍ഗീസ് പോത്താനിക്കാടും ഏബ്രഹാമും മാത്രുസഹോദരരാണ്. ചിന്നമ്മ സിന്‍ഹ, ജോര്‍ജ് പീറ്റര്‍, മുന്‍ യു.എന്‍. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ റവ. ഫാ. പൗലോസ് ടി. പീറ്റര്‍, തമ്പി പീറ്റര്‍ എന്നിവര്‍ പിത്രുസഹാദരരാണ്. ലോംഗ് ഐലന്‍ഡിലെ വില്ലിസ്റ്റന്‍ പാര്‍ക്കില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ കോയിപ്പുറം കൊല്ലമ്പറമ്പില്‍ഫിലിപ്പ് ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും പുത്രനാണ് ജെയ്‌സന്‍ ഫിലിപ്പ്. ജെയ്‌സന്റെ സഹോദരി ജാനറ്റ്, ഭര്‍ത്താവ് ജോണ്‍. സുനി ഫാര്‍മിംഗ്‌ഡേലില്‍ നിന്നു നഴ്‌സിംഗ് ബിരുദമെടുത്ത ജെസിക്ക ബെത്ത്‌പേജ് സെന്റ് ജോസഫ്'സ് ഹോസ്പിറ്റലില്‍ ആര്‍.എന്‍. ആയിരുന്നു. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വൈറ്റ് പ്ലെയിന്‍സ്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബ്രോങ്ക്‌സ് എന്നിവിടങ്ങളില്‍ സജീവ പ്രവര്‍ത്തകയും യൂത്ത് ലീഡറുമായിരുന്നു പൊതുദര്‍ശനം: ഏപില്‍ 4 ബുധന്‍ വൈകിട്ട് 5 മുതല്‍ 9 വരെ: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 110 സ്‌കൂള്‍ ഹൗസ് റോഡ്, ലെവിടൗണ്‍, ന്യു യോര്‍ക്ക് സംസ്‌കാര ശുശ്രൂഷ: ഏപ്രില്‍ 5 രാവിലെ 7 മുതല്‍ 9 വരെ പ്രാര്‍ഥനയും വി. കുര്‍ബാനയും റവ. ഫാ. പൗലോസ് ടി. പീറ്ററിന്റെ കാര്‍മ്മികത്വത്തില്‍. 9 മുതല്‍ 10 വരെ സംസ്‌കാര ശുശ്രൂഷ അന്ത്യഘട്ടം. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് ഭദ്രാസനാധിപന്‍ സഖറിയ മാര്‍ നിക്കോളാവൂസ് മെത്രാപ്പോലീത്ത നേത്രുത്വം നല്‍കും. ബ്രോങ്ക്‌സ് സെന്റ് മേരീസ് വികാരി റവ. ഫാ. എ.കെ. ചെറിയാന്‍ പങ്കെടൂക്കും. സംസ്‌കാരം: ഓള്‍ സെയിന്റ് സെമിത്തേരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്-11024 Jessica Mary Philip (Jessica Mary Joy), born on February 8, 1983, is the daughter of Joy T. Peter and Valsa Joy (Thamarachalil House, Kolenchery, Kerala, India). She is one of three siblings and the granddaughter of the late Rev. Father T.I. Pathrose and the late Saramma Peter, the late Ittiyavirah Abraham and Mariyamma Abraham. Jessica was born in Kolenchery and was raised there by her grandparents for a year, until she was brought to New York. Growing up in Queens and as a young woman in New Hyde Park, Jessica always brought life, love, and laughter wherever she went. After graduating from New Hyde Park Memorial High School, Jessica received her nursing degree from SUNY Farmingdale and went on to work at St. Joseph’s Hospital in Bethpage, NY. During this time, she met the love of her life, Jaison. They were married on July 24, 2011 and later moved to Plainview, NY. Jessica was an amazing wife and mother of two beautiful girls, Ava and Olivia. She was a second mother to her niece, Rachel, to her nephews, Nicholas, Dylan and Lucas, and to the children of her extended family and friends. Jessica’s love for children was her defining quality. As a beloved member of St. Mary’s Orthodox Church in White Plains and then St. Mary’s Orthodox Church in the Bronx after marriage, Jessica was always a role model for the youth around her. As an adult, she made it her life's purpose to ensure all children were taken care of. We will always remember Jessica’s sense of humor, her compassion, and her relentless strength. She was selfless, warm, and caring, always putting the needs of others above her own. With a single smile, Jessica brought light to the darkest of days and with gentle words she gifted courage to those around her. With every beat of her heart, she fought for her family and lifted them up until the end. After a twenty-month battle against breast cancer, Jessica returned to the Lord on Holy Saturday, March 31, 2018, passing peacefully and surrounded by family. The legacy of love that Jessica has left behind will be carried on by her husband, Jaison, and her daughters Ava and Olivia. She is also survived by her grandmother, Mariyamma, her parents, Joy, Valsa, Varghese (uncle), and Sosamma (aunt), her parents in-law, Babu and Podiamma, her siblings, Joycee, Basil, Ron, Janet, and John, her niece and nephews, and many other loving aunts, uncles, and cousins.