കേരളത്തിന്റെ 'ജൂതമുത്തശ്ശി' സാറാ കോഹന് (97) അന്തരിച്ചു. മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. കേരളത്തില്‍ താമസിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു സാറ.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മട്ടാഞ്ചേരി ജൂത ടൗണില്‍ നടക്കും. കേന്ദ്ര ആദായനികുതി വകുപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവ് ജേക്കബ് കോഹന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചിരുന്നു. ജേക്കബിന്റെ മരണശേഷം താഹ ഇബ്രാഹിം എന്നയാളാണ് സാറയെ പരിചരിച്ചിരുന്നത്.
സാറ ജേക്കബ് ദമ്പതികള്‍ക്ക് മക്കളില്ല. പ്രായാധിക്യം വകവെക്കാതെ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ സാറയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.