• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജോൺ ആകശാല; വ്യവസായ പ്രമുഖനായ സമുദായസ്നേഹി വിടവാങ്ങി

ടാജ് മാത്യു ന്യൂയോർക്ക്: ബിസിനസ് മുന്നേറ്റങ്ങൾ രാജ്യാന്തര തലത്തിലേക്കും സാമുദായിക പ്രവ ർത്തനം അതിരില്ലാത്ത സമർപ്പണത്തിലേക്കും സ്നേഹബന്ധങ്ങൾ മനസിലെ ആകാശ ത്തിലും ഉടവുതട്ടാതെ സൂക്ഷിച്ച് ജോൺ ആകശാല വിടവാങ്ങി. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സ്നേഹത്തിന്റെ ഓർമ്മത്തിരകളും നൊമ്പരത്തിന്റെ കണ്ണീർപുഷ്പ ങ്ങളും നൽകിക്കൊണ്ടാണ് അറപത്തൊമ്പതാം വയസിൽ ജോൺ ആകശാലയുടെ വിയോഗം.

സഫേണിലെ ഗുഡ്സമരിറ്റൻ ഹോസ്പിറ്റലിലിൽ ഏപ്രിൽ 14 നായിരുന്നു അന്ത്യം. -- പിറവം ആകശാലായിൽ ചുമ്മാറിന്റെയും മറിയാമ്മയുടെയും അഞ്ചുമക്കളിൽ ഒന്നാമനാ യ ജോൺ ആകശാല ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൽ സെക്രട്ടറിയായിരിക്കെ യാണ് 1979 ൽ അമേരിക്കയിലെത്തുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ കുപ്പായം ഡൽഹി യിൽ അഴിച്ചുവച്ച് അദ്ദേഹം പിന്നീടൊരിക്കലും അതണിഞ്ഞിട്ടില്ല.

വ്യവസായങ്ങൾക്ക് വളക്കൂറുളള അമേരിക്കയിൽ ബിസിനസ് രംഗത്തേക്കാണ് അദ്ദേഹം തിരിഞ്ഞത്. സൗന്ദര്യ സം രക്ഷണ വസ്തുക്കളുടെ ക്രയവിക്രയങ്ങളിലൂടെ വളർന്ന ജോൺ ആകശാലയുടെ ബിസി നസ് മുന്നേറ്റം രാജ്യാന്ത അതിർത്തികൾ ഭേദിക്കുന്നതാണ് പിൽക്കാലം കണ്ടത്. ചൈന യടക്കമുളള കിഴക്കൻ രാജ്യങ്ങളിലും യൂറോപ്പിലും വ്യാവസായിക ബന്ധങ്ങൾ ഉണ്ടാക്കി യെടുത്ത അദ്ദേഹം ഒരു ട്രാവലിംഗ് ബിസിനസ് മാഗ്നറ്റായി വളർച്ചയുടെ ആകാശാതിർ ത്തികൾ കണ്ടു.

രാജകലയുളള സാമുദായിക സംഘടനയെന്ന തലപ്പാവുളള ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ) കുതിച്ചോട്ടത്തിന് ക ടിഞ്ഞാൺ വലിച്ചത് ജോൺ ആകശാലയാണെന്നു വിശേഷിപ്പിക്കാം. 1988 ൽ ന്യൂയോർ ക്കിൽ സഭയുടെ പിതാമഹനായ മാർ കുര്യാക്കോസ് കുന്നശേരിയുടെ ആശീർവാദത്തോടെ യാണ് കെ. സി.സി.എൻ.എയ്ക്ക് തുടക്കമിട്ടെങ്കിലും അമേരിക്കയാകമാനം വേരോട്ടമുളള സംഘടനയായി വളരുന്നത് ജോൺ ആകശാലയുടെ കാലത്താണ്.

1991 ൽ കെ.സി.സി. എൻ ഭരണഘടന ഭേദഗതി ചെയ്ത് ഒരു അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകിയപ്പോൾ ജോൺ ആകശാലയായിരുന്നു ചെയർമാൻ, ജോസ് കണിയാലി വൈസ് ചെയർമാനും. പിറ്റേവർഷം 1992 ൽ ചിക്കാഗോയിൽ ചേർന്ന നാഷണൽ കൗൺസിൽ യോഗത്തിൽ വച്ച് മൂന്നുവർഷത്തേക്ക് ജോൺ ആകശാലയെ കെ.സി.സി.എൻ.എ പ്രസിഡന്റായി തിരഞ്ഞെടു ത്തു. ജോസ് കണിയാലി ജനറൽ സെക്രട്ടറി. സംഘടനാ മികവിന്റെ പ്രബല വ്യക്തിത്വങ്ങൾ നേതൃനിരയിൽ ഒന്നിച്ചപ്പോൾ അതിന്റെ ചടുലതയും സംഘടനയിൽ പ്രകടമായി.

അമേരിക്കയിലെ പല നഗരങ്ങളും സന്ദർശിച്ച് ക്നാനായ സംഘടനകളെ കൂട്ടിയിണക്കിയ ജോൺ ആകശാലയുടെ ഭരണകാലത്ത് പ തിനൊന്ന് പ്രാദേശിക അസോസിയേഷനുകളാണ് കെ.സി.സി.എൻ.എയുടെ ഭാഗമായത്. ആളു കൊണ്ടും അർത്ഥം കൊണ്ടും കെ.സി.സി.എൻ.എ പടിപടിയായി ഉയരുന്നതും ഒരുസാമ്പത്തികാഭിവൃദ്ധി സ്വജീവിത പുഷ്ടിക്കായി മാത്രം മാറ്റിവയ്ക്കുന്ന പ്രകൃതക്കാര നായിരുന്നില്ല ജോൺ ആകശാല. തന്റെ കഴിവുകളും ടാലന്റുകളും സമുദായത്തിനും സ മൂഹത്തിനും നൽകാൻ അദ്ദേഹം എന്നും ഒരുക്കമായിരുന്നു.

സ്വസമുദായമായ ക്നാനായ കത്തോലിക്കാ വിഭാഗത്തിനാണ് ജോൺ ആകശാല കൂടുതൽ സംഭാവനകളർപ്പിച്ചത്. ഇന്ന് മഹാവൃക്ഷമായി മാറുന്നതുമാണ് പിന്നീട് കണ്ടത്. ജോൺ ആകശാലയുടെ നേതൃത്വത്തി ൽ 1993 ൽ ന്യൂയോർക്കിൽ നടന്ന കൺവൻഷൻ അതുവരെയുളള സമുദായ കൂട്ടായ്മയുടെ പാരമ്പര്യങ്ങളെ തിരുത്തിയെഴുതുന്നതായിരുന്നു. അമേരിക്കയിലെ പലയിടങ്ങളിലായി അ ധിവസിക്കുന്ന ക്നാനായ സമുദായാംഗങ്ങൾക്ക് ഒത്തുചേരാനുള്ള പൊതു പ്ലാറ്റ്ഫോമായി കെ.സി.സി.എൻ.എ മാറി. ഒത്തുചേർന്നവർ ഒത്തുപിടിച്ച കെ.സി.സി.എൻ.എ എന്ന കപ്പൽ ഇന്നും മുന്നോട്ടു തന്നെ. ആറായിരത്തോളം പേർ പങ്കെടുക്കുന്ന മഹാസമ്മേളനങ്ങൾ കാഴ് ചവയ്ക്കുന്ന ക്നാനായ കൺവൻഷനെ വെല്ലുന്ന ഒരു കൺവൻഷനും അമേരിക്കയിലെ ഭൂമി മലയാളത്തിലുണ്ടായിട്ടില്ല.

വലംകെ സമുദായത്തിനാണെങ്കിലും സാമൂഹിക സംഘടനകൾക്കു നേരെ കൈമലർ ത്തുന്ന പ്രകൃതക്കാരനായിരുന്നില്ല ജോൺ ആകശാല. ഫൊക്കാന, ഫോമ എന്നീ സംഘട നകളുമായി തുല്യ സൗഹൃദം അദ്ദേഹം പാലിച്ചു. അവർക്കു വേണ്ടുന്ന സംഭാവനകളും സേവനങ്ങളും നൽകി. ജോൺ ആകശാലയുടെ സൗഹൃദം ഏറ്റവും കൂടുതൽ അനുഭവിച്ച് മറ്റൊരു സംഘടനയാണ് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്കബ്ബ് ഓഫ് നോർത്ത് അമേരിക്ക. ഇന്ത്യ പ്രസ്കബ്ബിന്റെ ഇതുവരെ നടന്ന കോൺഫറൻസുകളുടെ സ്പോൺസർമാരിലൊരാളായിരുന്നു ജോൺ ആകശാല.

കുടുംബബന്ധങ്ങൾക്കും സുഹൃദ്ബന്ധങ്ങൾക്കും ജോൺ ആകശാല പവൻമാറ്റ് വിലക ൽപ്പിച്ചിരുന്നു. കുടുംബത്തിലെ മൂത്തയാളായി നിന്ന് എല്ലാവരെയും അമേരിക്കയിലെത്തിച്ച അദ്ദേഹത്തിന് പിതാവിന്റെ സ്ഥാനം നൽകിയാണ് സഹോദരങ്ങൾ ബഹുമാനിച്ചത്.

സൗഹ്രതങളെ ഊതിക്കാച്ചിയെടുക്കാൻ അദ്ദേഹത്തിനുള്ള കഴിവ് കാൽനൂറ്റാണ്ടിലേ റെക്കാലം സുഹൃത്തായ ബേബി ഊരാളിൽ അനുസ്മരിച്ചു. ഒരിക്കൽ പോലും മുഷിഞ്ഞാരു ഭാവം അദ്ദേഹത്തിൽ കണ്ടിട്ടില്ല. എന്തിനും ഏതിനും വിട്ടുവീഴ്ച ചെയ്യാനും മടിയില്ല.

ജോൺ ആകശാല, തമ്പി കുഴിമറ്റത്തിൽ, സ്റ്റീഫൻ ഊരാളിൽ, മാത്യു അത്തിമറ്റത്തിൽ, ബേബി ഊരാളിൽ എന്നീ അഞ്ചുപേരടങ്ങുന്ന സൗഹൃദകൂട്ടായ്മ ന്യൂയോർക്കിൽ മാത്രമല്ല. മറ്റിടങ്ങളിലും പ്രസിദ്ധമാണ്. ഇവരൊന്നിച്ചാണ് വെക്കേഷന് പോവുക. അത് നാട്ടിലേക്കാ യാലും മറ്റു രാജ്യങ്ങളിലേക്കായാലും. മാസത്തിലൊരിക്കലെങ്കിലും ഒന്നിച്ചു കൂടുന്ന അഞ്ചു കൈപ്പത്തി വിരലുകളെപ്പോലുളള ഈ സൗഹൃദവലയത്തിലെ ഒന്നാണ് അടർന്നു വീണത്. -

എൽസിയാണ് ജോൺ ആകശാലയുടെ ഭാര്യ. അകാലത്തിൽ വേർപിരിഞ്ഞ ജെഫി, ജി മ്മി എന്നിവരാണ് മക്കൾ. ടിന്റവാണ് ജിമ്മിയുടെ ഭാര്യ. ഇവരിലൂടെ ഒരു ചെറുമകനുമുണ്ട്. ജോൺ ആകശാലക്ക്. - റോക്ലൻഡിലെ ക്നാനായ കാത്തലിക് സെന്ററിൽ ഏപ്രിൽ 18 ബുധനാഴ്ച വൈകുന്നേ രം അഞ്ചു മുതൽ ഒമ്പതു വരെ വേക്ക് സർവീസ്. പിറ്റേന്ന് സംസ്കാരം.

 

 

Top