ഫിലദൽഫിയാ, ഫിലദൽഫിയാ സ്വദേശിയും അടൂരിൽ അച്ചാമ്മയുടേയും പരേതനായ മാതൃക്കുട്ടി മാത്യുവിന്റെയും പുത്രനുമായ ജോൺസൺ മാത്യു (52)ഫിലദൽഫിയായിൽ നിര്യാതനായി. മിനി ഐസക്ക് ഭാര്യയും അന്ന, ആൻഡു എന്നിവർ മക്കളുമാണ്.
1987 മുതൽ പത്തു വർഷക്കാലത്ത് ഡെൽഹിയിലെ തന്റെ പ്രവർത്തനത്തിനു ശേഷം 2001 ലാണ് പ് രേതൻ കുടുംബസമേതം ഫിലദൽഫിയായിലേക്ക് കുടിയേറി പാർക്കുന്നത്. കഴിഞ്ഞ 15 പരം വർഷക്കാലമായി ന്യുടെസ്റ്റ്മെന്റ് ചർച്ചിലെ ആത്മീയ പ്രവർത്തന മേഘലയിൽ നിറതിരിയായി പ്രവർത്തിച്ച ജോൺസൺ മാത്യുവിന്റെ വിയോഗം തങ്ങൾക്ക് കനത്ത നഷ്ടമായെന്ന് വെയ്ക്ക് സർവീസ് വേളയിൽ പലരും തങ്ങളുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജോൺസൺ മാതൃ വളരെ വർഷക്കാലം ഫിലദൽഫിയായിലെ പാർക്ക് വൈ എയർപോർട്ടിലെ ഉദ്യോഗസ്ഥവനായിരുന്നു.
നവംബർ 4 ഞായറാഴ്ച വൈകീട്ട് 7 മുതൽ 9 വരെ ഫിലദൽഫിയാ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചി വെച്ചു നടന്ന വ്യൂവിംഗ് സർവീസിൽ ധാരാളം പേർ പങ്കെടുത്തു. നവംബർ 5 തിങ്കളാഴ്ച രാവിലെ 10 മുതൽ 11.30 വരെ നടന്ന സംസ്കാര ശുശ്രൂഷക്ക് ശേഷം ഫിലദൽഫിയായിലെ ബസിൽന അവന്യൂവിലെ വില്യംപൈൻ സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.
News.Abraham Mathew
Malayalam vartha
USA 215-519-7330