പി പി ചെറിയാന്‍
അമേരിക്കയുടെ ചരിത്രത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മുന്‍ പ്രസിഡന്റ് എന്ന ബഹുമതിക്ക് അര്‍ഹനായ ജിമ്മി കാര്‍ട്ടറുടെ 95ാം ജന്മദിനം ലളിതമായ പരിപാടികളോടെ ആഘോഷിച്ചു.
1924 ലായിരുന്നു കാര്‍ട്ടറുടെ ജനനം. സൗത്ത് അറ്റ്‌ലാന്റായില്‍ നിന്നും 150 മൈല്‍ മാറി ജോര്‍ജിയായിലെ ടൈനി പ്ലെയ്‌ന്‍സില്‍ വിശ്രമ ജീവിതം നയിക്കുന്ന പ്രസിഡന്റിന്റെ ജന്മദിനാഘോഷം പ്രത്യേക പൊതു പരിപാടികളൊന്നും ഇല്ലാതെയാണ് കൊണ്ടാടിയത്.
അമേരിക്കയുടെ 30ാമത്തെ പ്രസിഡന്റായ കാര്‍ട്ടര്‍ 2015ലുണ്ടായ കാന്‍സര്‍ രോഗത്തെ അതിജീവിച്ചിരുന്നു. ഇതുവരെ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച് ഡബ്ലിയു ബുഷിന്റെ റിക്കാഡാണ് മറികടന്നത്.
90 വയസ്സ് പൂര്‍ത്തിയാക്കിയ പ്രസിഡന്റുമാര്‍, കാര്‍ട്ടറിന് പുറമെ ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ്, ജോണ്‍ ആഡംസ്, ഹെര്‍ബെര്‍ട്ട് ഹുവെന്‍, റൊണാള്‍ഡ് റീഗന്‍, ജെറാള്‍ഡ് ഫോര്‍ഡ് എന്നിവരാണ്.