• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ബോര്‍ഡ്‌ വച്ച്‌ ജോസ്‌ കെ. മാണി; സിഎഫും ഉണ്ണിയാടനും പിജെ ക്യാമ്പില്‍

ജോസ്‌ കെ മാണി എംപിയെ കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുന്‍സിഫ്‌ കോടതി സ്‌റ്റേ ചെയ്‌തതിനു പിന്നാലെ ജോസ്‌ കെ. മാണി കേരള കോണ്‍ഗ്രസ്‌ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ എത്തി, ചെയര്‍മാന്റെ മുറിക്കു പുറത്തു ജോസ്‌ കെ. മാണിയുടെ പേരുള്ള ബോര്‍ഡ്‌ സ്ഥാപിച്ചു.

കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ തിരഞ്ഞെടുപ്പു സംബന്ധിച്ച നിയമ പോരാട്ടം തുടരുമെന്നു ജോസ്‌ കെ. മാണി പറഞ്ഞു. കോടതി ഉത്തരവ്‌ പരിശോധിക്കുമെന്നും പാര്‍ട്ടി പിളര്‍ന്നുവെന്നു കരുതുന്നില്ലെന്നും അന്തിമ തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന്റേതെന്നും ജോസ്‌. കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ്‌ മാണി എന്ന പാര്‍ട്ടിയില്‍നിന്ന്‌ ചിലര്‍ വിട്ടുപോയെന്നും ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്‌. തോമസ്‌, ഓഫിസ്‌ ചുമതലയുള്ള സെക്രട്ടറി ജോയ്‌ എബ്രഹാം, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ്‌ ജോസഫ്‌, തോമസ്‌ ഉണ്ണിയാടന്‍, അറയ്‌ക്കല്‍ ബാലകൃഷ്‌ണപിള്ള എന്നിവര്‍ ചേര്‍ന്ന്‌ കേരള കോണ്‍ഗ്രസിനെ നയിക്കുമെന്നും പി.ജെ ജോസഫ്‌ പറഞ്ഞു.

ചട്ടം ലംഘിച്ചാണ്‌ ചെയര്‍മാനെ തിരഞ്ഞെടുത്തതെന്ന്‌ ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ്‌ സ്റ്റീഫന്‍ ,മനോഹര്‍ നടുവിലേടത്ത്‌ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ തിരഞ്ഞെടുപ്പ്‌ സ്‌റ്റേ ചെയ്‌തത്‌. ചെയര്‍മാന്‍ എന്ന ഔദ്യോഗിക നാമമോ ചെയര്‍മാന്റ ഓഫിസോ ഉപയോഗിക്കാന്‍ പാടില്ല. ചെയര്‍മാനെ തിരഞ്ഞെടുത്തതായി കാണിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്ത്‌ നല്‍കുന്നതിലും വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Top