കല്ലറ പറവന്‍തുരുത്ത് കുടിലില്‍ കുരുവിളയുടെയും പരേതയായ മറിയാമ്മയുടെയും മകന്‍ ജോസ് കുടിലില്‍ (61) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ സിസിലി പിറവം മുള്ളന്‍കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍വിന്‍ കുടിലില്‍, ജസ്റ്റിന്‍ കുടിലില്‍.
മൃതസംസ്‌ക്കാരത്തോടനുബന്ധിച്ചുള്ള പൊതുദര്‍ശനം ജൂണ്‍ 19ാം തീയതി ബുധനാഴ്‌ച വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ ചിക്കാഗോ മേവുഡിലുള്ള തിരുഹൃദയ ക്‌നാനായ ദേവാലയത്തില്‍ നടത്തിയശേഷം ശവസംസ്‌ക്കാരച്ചടങ്ങുകള്‍ ജൂണ്‍ 20ാം തീയതി വ്യാഴാഴ്‌ച രാവിലെ 9.30 ന് മേവുഡ് തിരുഹൃദയ ക്‌നാനായ ദേവാലയത്തിലും തുടര്‍ന്ന് സംസ്‌ക്കാരം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരിയിലും നടന്നു.
സഹോദരങ്ങള്‍: മേരി എബ്രഹാം മുട്ടത്തില്‍ കല്ലറ, ആനി തോമസ് കൊച്ചുപുരയ്‌ക്കല്‍ കരിങ്കുന്നം, ലീലാമ്മ ജോസ് മലയില്‍ കാട്ടാമ്പാക്ക്, തോമസ് കുടിലില്‍, കുഞ്ഞുമോള്‍ തോമസ് അമ്പലത്തറ കിടങ്ങൂര്‍.