• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫിലദല്‍ഫിയായില്‍ നിര്യാതനായ ജോസ്‌ എം തോമസിന്റെ സംസ്‌കാരം ആഗസ്റ്റ്‌ 31 ന്‌ ശനിയാഴ്‌ച ശനിയാഴ്‌ച

ഫിലദല്‍ഫിയായില്‍ നിര്യാതനായ കോഴഞ്ചേരി തോളുപറമ്പില്‍ തോമസ്‌ എം തോമസിന്റെ (ജോസ്‌)
സംസ്‌കാരം ശനിയാഴ്‌ച നടക്കും. ആഗസ്റ്റ്‌ 30 വെള്ളിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ 6 മണി വരെ
ഫിലദല്‍ഫിയായിലെ ക്രിസ്‌തോസ്‌ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ കുടുംബാഗങ്ങള്‍ക്കു വേണ്ടിയുള്ള വ്യൂവിംഗിനെ
തുടര്‍ന്ന്‌ 5 മണി മുതല്‍ 9 വരെ പൊതുജനങ്ങള്‍ക്കായുള്ള വ്യൂവിംഗ്‌ സര്‍വ്വീസും നടക്കും.

മാരാമണ്‍ പനച്ചേരില്‍ ചിറയിരുമ്പില്‍ ബിനു തോമസ്‌ ഭാര്യയും, ജിബി, ജിന്‍സി എന്നിവര്‍ മക്കളുമാണ്‌. ഷോണ്‍ സാമുവേല്‍, സ്‌നോബി കുരുവിള എനിവര്‍ ജാമാതാക്കള്‍. ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌ വികാരി റവ. സജു ചാക്കോ, ക്രിസ്‌തോസ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌ വികാരി റവ.അനീഷ്‌ തോമസ്‌ തോമസ്‌, എന്നിവര്‍ പ്രധാന കാര്‍മ്മീകരായിരിക്കും.

ആഗസ്റ്റ്‌ 31 ശനിയാഴ്‌ച രാവിലെ 9 മുതല്‍ 11 വരെ ഫിലദല്‍ഫിയാ ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു നടക്കുന്ന വ്യൂവിംഗിനെ തുടര്‍ന്ന്‌ ബെന്‍സേലത്തുള്ള റോസ്‌ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ മൃതദേഹം സംസ്‌കരിക്കും.

സുഹൃത്‌്‌ബന്ധങ്ങള്‍ക്കും മറ്റുള്ളവരെ കരുതുവാനും സ്‌നേഹിക്കുവാനും ഏറെ പ്രധാന്യം കൊടുത്ത പ്രിയ ജോസ്‌ തികഞ്ഞ ഭാഷാസ്‌നേഹിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഫിലദല്‍ഫിയാ മലയാളി സമൂഹത്തിന്‌ വലിയ നഷ്ടം തന്നെയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക റവ. സജു ചാക്കോ 215-480-3752,
ഷോണ്‍ സാമുവേല്‍ 267-303-5831, സ്‌നോബി കുരുവിള 469-328-0725.
മലയാളംവാര്‍ത്തയുടെ ആദരാഞ്‌ജലികള്‍.

Top