ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്. കോട്ടയം അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലാണ് ജോസഫ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ തീരുമാനിച്ചത്.
പി ജെ ജോസഫ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാമെന്ന് വരണാധികാരിയെ തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫിനാണ് ചിഹ്നം സംബന്ധിച്ച് അധികാരമുള്ളതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജോസ് കെ മാണിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയിരുന്നു.