ഡാലസ്: മാവേലിക്കര കരിപ്പുഴ ചെറുവിളേത്ത് റിട്ട. ഇന്ത്യന്‍ റയില്‍വേ ഉദ്യോഗസ്ഥന് ജോസഫ് തോമസ് (വാവച്ചന് 80 ) ഡാലസില്‍ നിര്യാതനായി. കൊട്ടാരക്കര പാളത്തില്‍ മേലേതില്‍ കുടുംബാംഗമാണ്. ഭാര്യ ഡെയ്സി ജോസഫ്.
പരേതനായ സാംജി, സ്മിത (ഡാലസ്) എന്നിവര്‍ മക്കളും, ഡാലസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകാംഗം കരിപ്പുഴ പാലക്കല്ത്താഴയില് അലക്സ് എബ്രഹാം മരുമകനും, നേത്ര, നവ്യ, നോവേല്‍ എന്നിവര്‍ കൊച്ചുമക്കളും ആണ്.
വാഷിംഗ്ടണിലെ മോണ്ടെസനോ സിറ്റി മേയര്‍ വിനി ശാമുവേലിന്റെ പിതാവ് ശാമുവേല്‍ തോമസ് പരേതന്റെ സഹോദരനാണ്.