കേരള കോണ്‍ഗ്രസ് വഴി പിളര്‍പ്പിലേക്ക്. കോട്ടയം സീറ്റിന്റെ പേരില്‍ ഉയര്‍ന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് പിളര്‍പ്പിനുള്ള സാധ്യത തെളിയുന്നത്.
തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം പാര്‍ട്ടി തീരുമാനത്തിന് എല്ലാവരും വഴങ്ങണമെന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്.
ജോസഫിനെ വെട്ടി മാണിവിഭാഗം, ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ.യും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ജോസഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്നതിനെതിരെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളെയും മാണി വിഭാഗം രംഗത്ത് ഇറക്കുകയും ചെയ്‌തു. ഇതേസമയം കെഎം മാണിയുടെ നീക്കത്തില്‍ ജോസഫിന് കടുത്ത അമര്‍ഷമുണ്ട്. സ്ഥാനാര്‍ത്ഥിയാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജോസഫ്.
ചെയര്‍മാന്റെ തീരുമാനത്തിന് കാത്തിരിക്കുന്നതായും ശുഭാപ്‌തി വിശ്വാസമുണ്ടെന്നും പിജെ ജോസഫ് അറിയിച്ചതിന് പിന്നാലെയാണ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കി കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപനം വരുന്നത്. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം. ജോസഫ് ഈ തീരുമാനം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വികാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്ന ആളല്ല ജോസഫെന്നും മാണി പറഞ്ഞു.