ആരോഗ്യ വിദഗ്‌ധര്‍ ഒരു സംശയവും കൂടാതെ ഒഴിവാക്കണമെന്ന് ഉറപ്പിച്ച് പറയുന്ന ഭക്ഷണമാണ് ജങ്ക് ഫുഡ്.
ഇതുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ തന്നെയാണ് പ്രധാന കാരണം. പൊണ്ണത്തടി, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, കരള്‍ രോഗം എന്ന് തുടങ്ങി ചിലയിനം ക്യാന്‍സറുകള്‍ക്ക് വരെ ജങ്ക് ഫുഡ് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.
ഇതിന് പുറമെ ദഹനവ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍, ഇതുണ്ടാക്കുന്ന ക്ഷീണം, ഉറക്കത്തെ ബാധിക്കുന്നത് അങ്ങനെ ജീവിതശൈലിയുമായി ബന്ധപ്പെട്ടും വിഷമതകള്‍ ജങ്ക് ഫുഡ് സമ്മാനിക്കുന്നുണ്ട്.
അതിന് പുറമെ മാനസിക പ്രശ്‌നങ്ങള്‍ക്കും ജങ്ക് ഫുഡ് കാരണമാകുന്നുവെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സസ് ആന്റ് ന്യൂട്രീഷന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.