ന്യൂഡല്‍ഹി: ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത് വന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ ചീഫ് ജസ്റ്റിസിന് കത്തയച്ച് കൊണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫും രംഗത്തെത്തി.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തിയ കൊളീജിയം തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെയാണ് സുപ്രീംകോടതി ഇനിയും മൗനം തുടരരുത് എന്നാവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തിയുള്ള ഒരു ഏഴംഗ ഭരണഘടനാ ബെഞ്ചിന് ഉടന്‍ രൂപം നല്‍കണം. വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെടണം. സാധാരണ പ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ തന്നെയാണ് ഏറ്റവും ഉചിതമായ നടപടി. അല്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി.