ലോക്സഭ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തുറന്ന പ്രതികരണവുമായി കെ വി തോമസ് രംഗത്ത്.
കേരളത്തിലെ പലനേതാക്കളും പറഞ്ഞത് മാഷിനെ വിട്ട് ഒരു പേരില്ലെന്നാണ്. തനിക്ക് ആരും ഒരു സൂചനപോലും നല്‍കിയില്ലെന്നും സീറ്റ് നിഷേധിക്കാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്നുമായിരുന്നു ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായുള്ള കെ വി തോമസിന്റെ പ്രതികരണം.
രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് ഇതെന്നും. ആകാശത്ത് നിന്ന് പൊട്ടിവീണതല്ല പ്രായമായത് തന്റെ തെറ്റല്ലെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു