തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ വരുന്നതില്‍ തടസമില്ലെന്ന് കടകംപള്ളി വ്യക്തമാക്കി. അതേസമയം കലാപം മാത്രം ലക്ഷ്യമാക്കി വരുന്നവരെ തടയണമെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയില്‍ ഭക്തിയോടെ വൃതശുദ്ധിയനുഷ്ടിച്ച് എത്തുന്നവരെ പ്രവേശിപ്പിക്കുമെന്നും, എന്നാല്‍ ആക്ടിവിസ്റ്റുകളുടെ അക്രമത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും കടകംപള്ളിപ്രസ്താവിച്ചിരുന്നു . ആക്ടിവിസത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കരുതെന്നും, ആക്ടിവിസ്റ്റ് യുവതിയുടെ ഇന്നത്തെ വരവ് രാഷ്ട്രീയ നീക്കമാണെന്നും കടകംപള്ളി ആരോപിച്ചിരുന്നു.
ശബരിമലയില്‍ പ്രശ്നം സൃഷ്ടിക്കാന്‍ വരുന്ന ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിക്കില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.