ചെറിയൊരു ഇടവേളയ്ക്കുശേഷം ബോളിവുഡ് ആരാധകരുടെ പ്രിയതാരം കജോള്വീണ്ടും വരുന്നു. കരുത്തുറ്റ അമ്മയായാണ് കജോളിന്റെ ഇത്തവണത്തെ വരവ്. മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിയ ബംഗാളി യുവനടന് റിദ്ധി സെന്‍ കജോളിന്റെ മകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സാമൂഹ്യപ്രസക്തിയുള്ള ബോളിവുഡ് രചനകളിലൂടെ ശ്രദ്ധിക്കപ്പെട്ട പരസ്യ സംവിധായകന് പ്രദീപ് സര്‍ക്കാരാണ് സംവിധായകന്. ഏല എന്നാണ് ചിത്രത്തിന്റെ പേര്. നേഹ ധൂപിയയും പ്രധാന കഥാപാത്രമായി എത്തും. സെപ്റ്റംബര്‍ 14ന് സിനിമ ലോകവ്യാപകമായി റിലീസ് ചെയ്യും.
ആനന്ദ് ഗാന്ധിയുടെ ബേട്ടാ കാഗ്ദോ എന്ന ഗുജറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. അമ്മയും മകനും തമ്മിലുള്ള ശക്തമായ ഹൃദയബന്ധമാണ് സംവിധായകന് ആവിഷ്കരിക്കുന്നത്. വിദ്യാബാലന് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച പര്ണീത (2005), റാണി മുഖര്‍ജിയുടെ മര്‍ദാനി (2014) എന്നിവ ഒരുക്കിയത് പ്രദീപ് സര്‍ക്കാര്‍ ആണ്. കജോളിന്റെ ഭര്‍ത്താവും ബോളിവുഡ് സൂപ്പര്‍താരവുമായ അജയ് ദേവഗണാണ് സിനിമ നിര്‍മ്മിക്കുന്നത്. കജോള്‍, ദേവഗണ്‍ ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. പതിനഞ്ചുകാരി നൈസയും ഏഴുവയസ്സുകാരന് യുഗും.
മക്കളെ വളര്‍ത്താനായി സിനിമയില്‍ ഇടവേളയെടുത്ത കജോള്‍ മികച്ച കഥാപാത്രങ്ങള്‍ തേടിയെത്തുമ്ബോള്മാത്രമേ മടക്കമുള്ളൂ എന്ന് പ്രഖ്യാപിച്ചിരുന്നു. ധനുഷിന്റെ തമിഴ് ചിത്രം വിഐപി 2 ആണ് അവസാനം ഇറങ്ങിയ കജോള്‍ ചിത്രം.