ഉത്തരാഖണ്ഡിലും സ്ഥിരീകരിച്ചതോടെ രാജ്യത്ത് പക്ഷിപ്പനിയുള്ള സംസ്ഥാനങ്ങളുടെ എണ്ണം പത്തായി. ഹരിയാനയില്‍ ഇതുവരെ നാല് ലക്ഷം പക്ഷികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ 9000 ഇറച്ചികോഴികളെ നശിപ്പിച്ചു.
ഡല്‍ഹിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.