മധുര ∙ തമിഴ് സൂപ്പർ താരം കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. മധുരയിലെ ഒത്തക്കട മൈതാനത്ത് വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു പാർട്ടി പ്രഖ്യാപനം. ജന നീതി കേന്ദ്രം എന്നർഥം വരുന്ന ‘മക്കൾ നീതി മയ്യം’ എന്ന പേരാണ് പാർട്ടിക്കു നൽകിയത്. രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങൾക്കു ശേഷമാണ് മധുരയിൽ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ പേരും ആശയവും റാലിയിൽ പ്രഖ്യാപിച്ചു. മൈതാനത്തു പാർട്ടിയുടെ പതാകയും ഉയർത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും പറഞ്ഞ കമല്ഹാസന് ധൈര്യമുണ്ടെങ്കില്‍ തന്റെ പാര്‍ട്ടിയെയും കൂട്ടായ്മയെയും തൊട്ടുനോക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ റെക്കോര്‍ഡുചെയ്ത ആശംസാ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.