ചെന്നൈ: കമല്‍ഹാസന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന പര്യടനത്തിന് തുടക്കമായി. രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് സംസ്ഥാന പര്യടനത്തിന് തുടക്കമായത്. ഇന്ന് വൈകീട്ട് മധുരയില്‍ വെച്ചാണ് പാര്‍ട്ടി പ്രഖ്യാപനം.രാവിലെ രാമേശ്വരത്തെത്തിയ താരം കലാമിന്റെ സഹോദരന്‍ മുത്തുമീരാന്‍ മരക്കാര്‍ അടക്കം കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കമലിന് മുത്തുമീരാന്‍ മരക്കാര്‍ ഉപഹാരം സമ്മാനിച്ചു
ആരാധകർ ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് ഉലകനായകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്. കലാമിന്റെ മൂത്തസഹോദരൻ മുത്തു മീരാൻ മരയ്ക്കാർ ഉപഹാരം നൽകി കമൽ ഹാസനെ സ്വീകരിച്ചു. പിന്നീട് മേഖലയിലെ മത്സ്യത്തൊഴിലാളികളുമായി കമൽ കൂടിക്കാഴ്ച നടത്തി. മത്സ്യത്തൊഴിലാളികൾക്കു വായ്പ, ധനസഹായം തുടങ്ങിയവ ഉറപ്പുവരുത്താൻ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പത്തരയ്ക്ക് മാധ്യമങ്ങളെയും കാണുന്നുണ്ട്. ശേഷം രാമേശ്വരത്തെ അബ്ദുല്‍ കലാമിന്റെ സ്മാരകം സന്ദർശിക്കും..
കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ മധുരയിലെ റാലിയെ അഭിസംബോധന ചെയ്യും.