• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കണ്ണന്താനത്തിന്‌ ഇഷ്ടപ്പെട്ട സീറ്റില്ല; 'നല്ല കാലാവസ്ഥ'യെന്ന്‌ വടക്കന്‍


കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ കെ.സുരേന്ദ്രനും കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കില്ലെന്നു സൂചന. സുരേന്ദ്രന്‍ ആറ്റിങ്ങലിലും കണ്ണന്താനം കൊല്ലത്തും മല്‍സരിച്ചേക്കും. തുഷാര്‍ വെള്ളാപ്പള്ളിക്ക്‌ തൃശൂരും ടോം വടക്കന്‌ എറണാകുളത്തും സാധ്യത. പി.കെ.കൃഷ്‌ണദാസ്‌, ശോഭ സുരേന്ദ്രന്‍, എം.ടി.രമേശ്‌ എന്നിവര്‍ മല്‍സരിക്കാനിടയില്ല.

പത്തനംതിട്ടയില്‍ പി.എസ്‌.ശ്രീധരന്‍ പിള്ള ഏറെക്കുറെ ഉറപ്പിക്കുകയും തൃശൂരിനായി ബിഡിജെഎസ്‌ ശക്തമായി പിടിമുറുക്കുകയും ചെയ്‌തതോടെയാണു സുരേന്ദ്രന്‍ എവിടെ മല്‍സരിക്കണമെന്ന പ്രതിസന്ധി ഉടലെടുത്തത്‌. സുരേന്ദ്രനും എം.ടി.രമേശും അല്‍ഫോന്‍സ്‌ കണ്ണന്താനവും പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു.

പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നു സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍എസ്‌എസിന്റെയും നിലപാട്‌ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കെ.എസ്‌.രാധാകൃഷ്‌ണന്‍ ആലപ്പുഴയില്‍ മല്‍സരിച്ചേക്കും. കോഴിക്കോട്‌ മണ്ഡലം ബിഡിജെഎസിനു വിട്ടുനല്‍കി പകരം എറണാകുളത്തു സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്‌.

ഇതിനിടെ, മല്‍സരിക്കാനുള്ള സാധ്യത ടോം വടക്കന്‍ ഇനിയും തള്ളിയിട്ടില്ല. എറണാകുളത്തു ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്‌.ശ്രീധരന്‍പിള്ളയുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Top