പാലാ സീറ്റ് നല്കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് എന്‍സിപി. രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച മാണി സി.കാപ്പന് ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും പറഞ്ഞു. സിപിഐ അയഞ്ഞപ്പോള്‍ അനുനയിപ്പിക്കല്‍ ദുഷ്കരമാക്കി എന്‍സിപി കടുംപിടുത്തം തുടരുകയാണ് .പൊരുതി നേടിയ പാലായെ കൈവിടില്ലെന്ന് മാണി സി.കാപ്പന് വ്യക്തമാക്കി.
ജോസ് കെ.മാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് സൂചന. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് ഉള്‍പ്പെടെയുള്ളവരുമായുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ ജോസ് കെ.മാണി പൂര്‍ത്തിയാക്കി. നിയമസഭ സീറ്റുകള്‍ സംബന്ധിച്ചും ഇതില്‍ ഏകദേശ ധാരണയായി. കോട്ടയം ജില്ലയില്‍ നാല് സീറ്റുകള്‍ ജോസ് ഉറപ്പിക്കുന്നു. പാലാ സീറ്റിലും കണ്ണുണ്ട്.