• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ല: കേന്ദ്രമന്ത്രി

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്നു സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ്‌ സിങ്‌ പുരിയുടെ ഉറപ്പ്‌. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പു മാത്രമേ സ്വകാര്യകമ്പനിക്കു നല്‍കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളൂവെന്ന്‌ എംപിമാരായ എം.കെ. രാഘവനോടും രമ്യാ ഹരിദാസിനോടും വ്യോമയാനമന്ത്രി അറിയിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനം ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെ യോഗം നാളെ ഹര്‍ദീപ്‌ സിങ്‌ പുരി വിളിച്ചിട്ടുണ്ട്‌. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന്‌ അന്തിമ അനുമതി നല്‍കുന്ന കാര്യം കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്‌. ഇതിനു ശേഷമേ അന്തിമതീരുമാനമുണ്ടാകൂ.

Top