ബംഗളൂരു > വാശിയേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. 224 അംഗ നിയമസഭയില്‍, 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് 7 മണിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിനായി 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്.
പണകൊഴുപ്പേകിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പണമൊഴുക്കിന് പുറമെ ഒരുഭാഗത്ത് ബിജെപിയുടെ മതധ്രുവീകരണ പ്രചാരണത്തിനും കോണ്‍ഗ്രസിന്റെ പ്രാദേശികവാദത്തിനും സംസ്ഥാനം സാക്ഷിയായി. അവസാന ഘട്ടമായപ്പോള്‍ വ്യക്തിഗതമായ അധിക്ഷേപങ്ങളിലേക്ക് പ്രചാരണം അധഃപതിക്കുകയുമുണ്ടായി.