ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ പലഭാഗത്തും വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്
"രാമനഗര, ചാമരാജപേട്ട്. ഹെബ്ബല്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വോട്ടിങ് മെഷീന്‍/ വി വി പാറ്റ് എന്നിവയുടെ തകരാറുമായി ബന്ധപ്പെട്ട് ഇതിനോടകം ഞങ്ങള്‍ക്ക് മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്സ് ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്".
There are 5 booths opposite my Parent's apartment at RMV II Stage, Bengaluru. In the 2nd booth, any button pressed registers a vote ONLY to kiwi mele Kamala i.e Kamal ke phool. Angry voters are returning without casting their vote.
— Brijesh Kalappa (@brijeshkalappa) May 12, 2018