ബാംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജനതാദള്‍ എസ് സഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവ് കെആര്‍ രമേശ്കുമാര്‍ നിയമസഭാ സ്പീക്കറാകും. സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ രമേശ്കുമാര്‍ ശ്രീനിവാസ്പൂരില്‍ നിന്നുള്ള എംഎല്‍എയാണ്. സിദ്ധരാമയ്യ സര്‍ക്കാരില്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നു.
അതേസമയം, കോണ്‍ഗ്രസ് -ദള്‍ സര്‍ക്കാരിലെ മന്ത്രിമാരെ സംബന്ധിച്ചും ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി. 34 അംഗമന്ത്രിസഭയാണ് കര്‍ണാടക സര്‍ക്കാരിലുണ്ടാകുക. വലിയക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് 22 പേര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാകും ജനതാ ദളില്‍ നിന്നുണ്ടാകുക.
നേരത്തെ, മന്ത്രിസഭ സംബന്ധിച്ച് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ഭിന്നതയുണ്ടെന്നും തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അടിയന്തര ഇടപെടKR Ramesh Kumarല്‍ നടത്തുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് 34 മന്ത്രിമാര്‍ സ്ഥാനമേല്‍ക്കാനും ഇരുകക്ഷികളുടെ മന്ത്രിമാരെ എണ്ണം സംബന്ധിച്ചും ധാരണയുണ്ടായത്.
മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് ധാരണയുണ്ടായെങ്കിലും നാളെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാകും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുക. ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വരയെ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. 2010 മുതല്‍ കര്‍ണാടക പിസിസി അധ്യക്ഷനാണ് പരമേശ്വര. 2015 മുതല്‍ 17 വരെ സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. നേരത്തെ എസ്‌എം കൃഷ്ണ സര്‍ക്കാരില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രിയുമായിരുന്നു അദ്ദേഹം.
അതേസമയം, കെപിസിസി അധ്യക്ഷന്‍ പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ജാതിസമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ്. വൊക്കലിംഗ സമുദായാംഗമായ കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്ബോള്‍ ലംഗായത്തുകാരനായ പരമേശ്വരയെ ഉപമുഖ്യമന്ത്രിസ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ കാര്‍ണാടകയിലെ പ്രധാനവിഭാഗമായ ലിംഗായത്തുകളുടെ കടുത്ത പ്രതിഷേധത്തിന് കാരണമാകുമായിരുന്നു.
ഈ ജാതിസമവാക്യമാണ് ഡികെ ശിവകുമാറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും വിലങ്ങുതടിയായത്. ശിവകുമാറും വൊക്കലിംഗ സമുദായാംഗമാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒരേസമുദായക്കാരാകുന്നത് കര്‍ണാടക രാഷ്ട്രീയത്തിലെ സമുദായ സമവാക്യങ്ങള്‍ക്ക് ചേരുന്നതായിരുന്നില്ല.
ഇതിനാലാണ് ഇത്തവണത്തെ കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിയുടെ ഘട്ടത്തില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടാക്കിയ ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാതിരുന്നത്. അതേസമയം, പരമേശ്വരയ്ക്ക് പകരം ശിവകുമാറിനെ പിസിസി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായി ചുതലയേല്‍ക്കുമെന്നുമാണ് വാര്‍ത്തകള്‍.