ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്. തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് സിദ്ധരാമയ്യ വക്കീല്‍ നോട്ടീസ് അയച്ചത്.
കെട്ടിചമച്ചതും തെറ്റായതുമായ ആരോപണങ്ങള്‍ തനിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും പരസ്യങ്ങളിലും പൊതുവേദികളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചുവെന്നും ഇതിന് 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ്. നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം ആരോപണങ്ങള്‍ പിന്‍വലിച്ച് പൊതുമാപ്പ് പറയണമെന്നും സിദ്ദരാമയ്യ അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.