അവർക്കൊപ്പം എന്ന സിനിമയുടെ സോങ്‌സ് റിലീസ് ചെയ്തപ്പോൾ കാർത്തിക ഷാജി പാടിയ പാട്ടുകളോടൊപ്പം എല്ലാ പാട്ടുകളും ഏറെ ഹിറ്റായി .ജാസി ഗിഫ്റ്റ് ,ബിജു നാരായണൻ കാർത്തിക ഷാജി എന്നിവർ പാടിയ പഞ്ചമി ചേലോത്ത പുഞ്ചിരി കണ്ടേ എന്ന ഗാനവും നജിം അൻഷാദ്,കാർത്തിക ഷാജി എന്നിവർ പാടിയ ഏതോസ്വരം എന്നഗാനംവും ഏറെ ശ്രദ്ധിക്കപ്പെട്ട്. ഈ പാട്ടുകൾക്ക് ശേഷം കേരള സിനിമയിൽ വളരെ തിരക്കുള്ള ഒരു ഗായികയായി ആയികാർത്തിക മാറിക്കൊണ്ടിരിക്കുന്നു.അവർക്കൊപ്പം എന്ന അമേരിക്കയിൽ ചിത്രികരിച്ച സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചത് യോർക്കിൽ നിന്നുള്ള ഗണേഷ് നായർആണ്.
അമേരിക്കയിലെ മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കാർത്തിക ഷാജിയെ അറിപ്പെടാത്ത മലയാളികൾ തീരെ കുറവാണ്.ജീവിതം തന്നെ സംഗീതത്തിന് വേണ്ടി സമര്‍പ്പിച്ച കലാകാരിയാണ് കാർത്തിക . അമേരിക്കയിലെ വിവിധ സ്റ്റേജ് ഷോ കൂടാതെ തമിഴ്നാട് കേരളം ബഹ്‌റൈൻ ദുബൈ എന്നിവിടങ്ങളിലും കാർത്തിക സംഗീത സ്റ്റേജ് പ്രോഗ്രാംസ് അവതരിപ്പിച്ചിട്ടുണ്ട് . ക്ലാസ്സിക്കൽ സെമി ക്ലാസ്സിക്കൽ മെലോഡി തുടങ്ങി ഏതു തരം ഗാനങ്ങളും തനാത് ശൈലിയിൽ അവതരിപ്പിക്കാൻ കഴിയുന്നത് കാർത്തികയുടെ മാത്രം പ്രത്ത്യേകത ആണ്. സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന ഒട്ടനവധി പ്ലേയ് ബാക്ക് സിംഗേഴ്സ് നൊപ്പം കാർത്തിക പാടിയിട്ടുണ്ട് . കൂടാതെ എം ജയചന്ദ്രൻ , വിദ്യാധരൻ മാസ്റ്റർ എന്നിവരുടെ ആല്ബം പാടി സംഗീത സാന്ദ്രമാക്കിയിട്ടുണ്ട്.
2016 ഇൽ റിലീസ് ചെയ്ത ധൈര്യം എന്ന കന്നഡ ചിത്രത്തിൽ പാടിയ പാട്ട് സൂപ്പർ ഹിറ്റ് ആയി . കൂടാതെ പുറത്തു വരാനിനിരിക്കുന്ന രണ്ടു മലയാളം , ഒരു തമിഴ് , ഒരു കന്നട സോങ്ങിന് വേണ്ടി പാടാൻ പോവുകയാണ്.
അമേരിക്കയിൽ നിർമിച്ച മിഴിയറിയാതെ എന്ന ഷോർട് ഫിൽം ലെ ടൈറ്റിൽ സോങ് ' പൊന്നോ പൂവോ' കൂടാതെ ബ്ലാക്ക് വിഡോ എന്ന ചിത്രത്തിലെ ' വിരഹാർദ്രയാണോ ' എന്ന പാട്ടും സോഷ്യൽ മീഡിയ യിൽ തരംഗങ്ങൾ സൃഷ്ഠിച്ചു .അമേരിക്കയിലെ തന്നെ FM സ്റ്റേഷൻ ആയ മഴവിൽ FM ഇൽ RJ ആണ് കാർത്തിക . ഒരു ഗായിക എന്നതിനുപരി ധാരാളം സാമൂഹിക പ്രവർത്തനങ്ങളിലും ഫണ്ട് റൈസിംഗ് ഇവെന്റ്സ് ലും കാർത്തിക സജീവം തന്നെ.
റിഷി മീഡിയയുടെ CEO ആയ ഭർത്താവ് ഷാജി യും മകൻ റിഷി യും ഒത്തു വാഷിംഗ്‌ടൺ ഡിസി യിലാണ് താമസം .