കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള സീറ്റുചര്‍ച്ച അവസാനഘട്ടത്തില്‍. ജമ്മുവിലെ രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസിനെ എന്‍.സി. പിന്തുണയ്ക്കും.
നിലവില്‍ ബി.ജെ.പി. ജയിച്ച സീറ്റുകളാണിത്. കശ്മീരിലെ മൂന്നു സീറ്റുകളില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്ഫ്രന്സിനെ പിന്തുണയ്ക്കും. 2014ല്‍ ഈ സീറ്റുകളില്‍ പി.ഡി.പി.യാണ് ജയിച്ചത്.
ഇതില്‍ ശ്രീനഗര്‍ സീറ്റില്‍ ജയിച്ച താരിഖ് ഹമീദ് ഖര 2016ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിനാണ് ചര്‍ച്ചകളുടെ ചുമതല.