സ്‌പോര്‍ട്‌സ് ബയോപിക്കുകളുടെ നീണ്ട നിരയാണ് ബോളിവുഡിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സൈന നേവാള്‍, കപില്‍ദേവ്, സാനിയ മിര്‍സ...എന്നിവരുടെ ബയോപിക്കുകള്‍ക്ക് തുടക്കമായിക്കഴിഞ്ഞു.
ഇന്ത്യയുടെ സ്‌പ്രിന്റ് റാണി പി.ടി ഉഷയുടെ ജീവിതവും വെള്ളിത്തിരയില്‍ ഒരുങ്ങുന്നുണ്ട്. പരസ്യ ചിത്ര സംവിധായിക രേവതി. എസ്.വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രിന കൈഫ് പി.ടി ഉഷയെ അവതരിപ്പിക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ബോക്‌സിങ് താരം മേരി കോമിന്റെ ജീവചരിത്ര സിനിമയില്‍ മേരി കോമായി അസാധ്യ പ്രകടനം കാഴ്‌ചവച്ച പ്രിയങ്ക ചോപ്രയെ ആയിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം പി.ടി ഉഷയാകാന്‍ സമീപിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ.ആര്‍ റഹ്മാനായിരിക്കും.
കോഴിക്കോട് പയ്യോളി സ്വദേശിയായ പി.ടി ഉഷ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ്. കരിയറില്‍ 100 ലധികം മെഡലുകള്‍ നേടിയിട്ടുള്ള ഉഷയ്‌ക്ക് 1984 ലോസ് ആഞ്‌ജലീസ് ഒളിമ്പിക്‌സില്‍ തലനാരിഴയ്‌ക്കാണ് മെഡല്‍ നഷ്ടമായത്.