സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ആദ്യയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും.
അതോറിറ്റി ചെയര്‍മാനായി നിയമിക്കപ്പെട്ട സെന്‍ട്രല്‍ വാര്‍ട്ടര്‍ കമീഷന്‍ ചെയര്‍മാന്‍ എസ്. മസൂദ് ഹുസൈന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. തമിഴ്നാടിനെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് സെക്രട്ടറി എസ്‌കെ പ്രഭാകര്‍, ശെന്തില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
വര്‍ഷം തോറും തമിഴ്നാടിന് 177.25 ടിഎംസി ജലം ലഭ്യമാക്കാനാണ് ട്രൈബ്യൂണലിന്റെ വിധി. എന്നാല്‍ ജൂലൈ മാസത്തില്‍ 31 ടിഎംസി ജലം വിട്ടു കിട്ടണമെന്ന് തമിഴ്നാട് യോഗത്തില്‍ ആവശ്യപ്പെടും.
അതോറിറ്റിയുടെ കീഴിലുള്ള കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയാണ് ജലവിതരണത്തിന്റെ ചുമതല വഹിക്കുക.