ജോർജിയ: അറ്റ്ലാന്റാ യിലെ സി എൻ എൻ സെന്റർ- ൽ ജൂലൈ 19 മുതൽ 22 വരെ നടന്ന കെ സി സി എൻ എ കണ്‍വെൻഷൻ 2018-ൽ മെഗൻ ജോബി മംഗലത്തേട്ട് (10 yrs) "കലാതിലകം" ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം കാഴ്ച്ച വെച്ച മെഗൻ, ലളിതഗാനം, നാടോടിനൃത്തം, ഫാൻസി ഡ്രസ്സ്, എന്നീ മത്സര ഇനങ്ങളിൽ ഒന്നാം സ്ഥാനവും, പ്രസംഗം മത്സരത്തിൽ രണ്ടാം സ്ഥാനവുംകരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കി “കലാതിലകം” പട്ടം കരസ്ഥമാക്കിയത്. കെ സി സി എൻ എ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ക്നാനായ ലിറ്റിൽ പ്രിൻസസ് 2018 മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയും മെഗൻ തിരഞ്ഞെടുക്കപ്പെട്ടു.
ഡിട്രോയിറ്റിൽ മംഗലത്തേട്ട് ജോബി & മഞ്ജു ദമ്പതികളുടെ രണ്ടാമത്തെ പുത്രിയാണ്. മിഷിഗൺ സംസ്ഥാനത്തിലെ മാഡിസൺ ഹൈറ്റ്സിലെ, ഫോർ കോർണേഴ്‌സ് മോണ്ടിസ്സോറി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പഠനത്തോടൊപ്പം അഭിനയം, ചിത്രരചന, തുടങ്ങി വിവിധ പാഠ്യേതര വിഷയങ്ങളിലും സമർഥയാണ് മെഗൻ. ഗുരു ധന്യാകുമാരി (ശ്രീമതി വാണി) യുടെ കീഴിൽ (അഭിനയാ സ്കൂൾ ഓഫ് ഡാൻസ്) 5 വർഷമായി ഭരതനാട്യം അഭ്യസിക്കുന്നു.
മൂത്ത സഹോദരി ക്രിസ്റ്റീൻ 2014-ൽ ചിക്കാഗോയിൽ വച്ച് നടന്ന കെ സി സി എൻ എ കണ്‍വെൻഷനിൽ കലാതിലകം ആയി വിജയിച്ചിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഹെലൻ അനുജത്തിയാണ്.
കൺവെൻഷൻലെ അത്യന്തം വാശിയേറിയ ക്നാനായ ലിറ്റിൽ പ്രിൻസസ് കോണ്ടെസ്റ്റ് 2018-ൽ ഏറെ ശ്രദ്ധയും പ്രശംസയും നേടിയിരുന്നു. ടോസ്‌മി കൈതക്കത്തൊട്ടിയിൽ (ചെയർപേഴ്സൺ), സ്മിത വെട്ടുപാറപുറത്ത് (ലെയ്‌സൺ), സിമി പോട്ടൂർ, ജൂബി ഊരാളിൽ, സ്വപ്നാ നടുപ്പറമ്പിൽ (കോ ഓർഡിനേറ്റർസ്) എന്നിവർ അടങ്ങിയ കമ്മറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകി. ജൈക്ക് വെട്ടുപാറപുറത്ത്, രേഷ്മ കാരക്കാട്ടിൽ എന്നിവർ എം സി മാർ ആയിരുന്നു.
ആർട് & ലിറ്റററി മത്സരങ്ങൾക്ക് ഷീജോ പഴയംപള്ളി (ചെയർ പേഴ്സൺ), ഐമി പെരുമണിശേരിൽ, ജോ മഴുവഞ്ചേരി, ലൂക്കോസ് മാളികയിൽ (കോ ചെയർ)എന്നിവർ അടങ്ങിയ കമ്മറ്റി നേതൃത്വം നൽകി.
വിനോദ് കൊണ്ടൂർ ഡേവിഡ്
KCCNA CONVENTION-2018: Megan Joby Mangalathet “KALATHILAKAM”!
Megan Joby Mangalathet( 10 yrs) daughter of Joby & Manju Mangalathet from Detroit, Michigan has won the individual Overall Championship; “KALATHILAKAM” Title at the 13th KCCNA Convention held in CNN Center, Atlanta from July 19-22, 2018. Megan secured the “Kalathilakam” title by winning First Place in Solo Vocal, Folk Dance, Fancy Dress and Second Place in Elocution. Megan also won the 1stRunner Up Prize in the Knanaya Little Princess Contest 2018. She is a Fourth Grade Student at Four Corners Montessori in Madison Heights, Michigan. Megan is a student of “Abhinaya School of Dance” and has been a disciple of Guru Dhanya Kumar Rao( Mrs.Vani) in Bharathanatyam for the past 5 years.
Megan’s older sister Christeen was the ‘Kalathilakam’ at the KCCNA Convention 2014 held in Chicago. Younger sister is Helen.
The Highly anticipated, contested and most appreciated Knanaya Little Princess Contest 2018 was led by Tosmy Kaithakkathottiyil (Chairperson), Smitha Vettuparapurathu (Liaison), Simi Pottoore, Juby Uralil and Swapna Naduparambil (Co Chairs). Jake Vettuparapurathu and Reshma Karakkattil were MC’s.
Art & Literary Competitions were perfectly conducted by Sheejo Pazhayampalliyil (Chair Person), Amy Perumanisseril, Joe Mazhuvanchery and Lukose Malikayil (Co Chairs).