കൊച്ചി: ഐഎസ്‌എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായി രണ്ടാം തോല്‍വി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒഴികിയെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു ഒരിക്കല്‍ കൂടി ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. എഫ്‌സി ഗോവയോട് ഒ്ന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി സമ്മാനിച്ചത്. കൊറോമിനസ് ഗോവയ്ക്കായി രണ്ടും മന്‍വീര്‍ സിങ് ഒന്നും വീതം ഗോളുകള്‍ നേടിയപ്പോള്‍ നിക്കോളാ,് ക്രമാരോവിച്ചാണ് കേരളത്തിന് വേണ്ടി ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമില്‍ നേടിയത്.
കോറോമിനാസിന്റെ ഇരട്ടഗോളില്‍ ഗോവയ്ക്കെതിരെ വെള്ളം കുടിച്ച ബ്ലാസ്റ്റേഴ്സ് ആദ്യ പകുചി അവസാനിക്കുമ്ബോള്‍ തന്നെ രണ്ട് ഗോളിന് പിന്നിലായിരുന്നു. അഞ്ചു മാറ്റങ്ങളുമായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് ഒരു ഘട്ടത്തില്‍ പോലും ഗോവയ്ക്ക വെല്ലുവിളി സൃഷ്ടിക്കാനായില്ല. മത്സരം തുടങ്ങി 11-ാം മിനിറ്റില്‍ തന്നെ കോറോമിനാസിലൂടെ ഗോവ ലീഡെടുത്തു. അഹമ്മദ് ജൗഹുഹുവിന്റെ ക്രോസില്‍ ഉയര്‍ന്നു ചാടിയുള്ള കോറോമിനാസിന്റെ ഹെഡ്ഡര്‍ വലയുടെ മൂലയില്‍ വിശ്രമിച്ചു. ഗോവ 1-0 ബ്ലാസ്റ്റേഴ്സ്.
പിന്നീട് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു രണ്ടാം ഗോള്‍ വന്നത്. കോറോ പന്ത് പാസ് ചെയ്യുന്നതും പ്രതീക്ഷിച്ചു നിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്‌ച്ചക്കാരാക്കി കോറോമിനാസ് നേരിട്ട് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. പോസ്റ്റിന്റോ വലതുമൂല ലക്ഷ്യം വെച്ച കോറോയ്ക്ക് പിഴച്ചില്ല. ഗോവ 2-0 ബ്ലാസ്റ്റേഴ്സ്.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിനെ നിലം തൊടാന്‍ ഗോവ അനുവദിച്ചില്ല. 67ാം മിനിറ്റില്‍ മന്‍വീര്‍ സിങ് ആണ് വല കുലുക്കിയത്. ഏഴ് മത്സരം പൂര്‍ത്തിയാക്കി 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ അത്രയും മത്സരങ്ങളില്‍ നിന്ന് വെറും 7 പോയിന്റുമായി ഏഴാം സ്ഥാനത്താണ് കേരളം. ഉദ്ഘാടന മത്സത്തില്‍ കൊല്‍ക്കത്തയെ 2 ഗോളിന് തോല്‍പ്പിച്ച ശേഷം തുടര്‍ച്ചയായി നാല് സമനില കേരളം നേടിയിരുന്നു.കഴിഞ്ഞ മത്സരത്തില്‍ ബെഗലൂരുവിനോടും കേരളം തോല്‍വി വഴങ്ങിയിരുന്നു.