• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ബസ് ചാര്‍ജ് ഇനി മിനിമം എട്ട് രൂപ,വിദ്യാര്‍ത്ഥികളുടെ നിരക്കിലും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളിലെ മിനിമം ചാര്‍ജ് എട്ട് രൂപയായി വര്‍ദ്ധിപ്പിക്കും. എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമായി. വിദ്യാര്‍ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന ഉണ്ടാകും. ജനങ്ങള്‍ക്ക് അമിതഭാരം ഉണ്ടാകാത്ത രീതിയില്‍ നിരക്കു കൂട്ടാനാണ് മുന്നണി യോഗത്തിന്റെ നിര്‍ദേശം. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും.

ചാര്‍ജ് വര്‍ധനയുടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമതീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും എട്ട് രൂപയാവും. ഫാസ്റ്റ് പാസഞ്ചറുകളില്‍ മിനിമം ചാര്‍ജ് പത്ത് രൂപയില്‍ നിന്നും 11 രൂപയാവും.മിനിമം ചാര്‍ജ്  നിരക്ക് വര്‍ധനയ്ക്ക് ആനുപാതികമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാനിരക്കിലും വര്‍ധനയുണ്ടാവും. 

Top