തിരുവനന്തപുരം: സിവില്‍ പൊലീസ് ഒാഫിസര്‍, വനിത സിവില്‍ പൊലീസ് ഒാഫിസര്‍ നിയമനത്തിന് മേയ് 26ന് പി.എസ്.സി നടത്തുന്ന പരീക്ഷയില്‍നിന്ന് രണ്ടുലക്ഷത്തോളം പേര് പുറത്ത്. പി.എസ്.സി ആദ്യമായി നടപ്പാക്കിയ കണ്ഫര്മേഷന് സമ്ബ്രദായം (പരീക്ഷയെഴുതുന്നുവെന്ന് ഉറപ്പുനല്കല്) വിനിയോഗിക്കാത്തവരാണ് പരീക്ഷാഹാളില്‍നിന്ന് പുറത്താവുന്നത്. പരീക്ഷക്ക് അപേക്ഷിച്ച് ഹാജരാകാത്തവരെ പുറത്താക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയ കണ്ഫര്മേഷന് രീതി ഇതോടെ ലക്ഷ്യം കണ്ടു.
6,60,000 പേരാണ് സിവില്‍ പൊലീസ് ഒാഫിസര്‍, വനിത സിവില്‍ പൊലീസ് ഒാഫിസര്‍ തസ്തികക്ക് അപേക്ഷിച്ചത്. ഇതില്‍ 4,63,713 പേര് മാത്രമാണ് പി.എസ്.സി വെബ്സൈറ്റില്‍ പ്രവേശിച്ച് കണ്ഫര്മേഷന് നല്‍കിയത്. ഇവര്‍ക്ക് മാത്രമേ പരീക്ഷക്ക് ഇരിക്കാന്‍ കഴിയൂ. കണ്ഫര്മേഷന് ചെയ്യാത്ത 1,96,287 പേര്‍ക്ക് ഹാള്‍ടിക്കറ്റ് ലഭിക്കില്ല.
പി.എസ്.സി വെബ്സൈറ്റില്‍ കയറി കൂട്ടത്തോടെ ഹാള്‍ടിക്കറ്റ് ജനറേറ്റ് ചെയ്ത് ഒരേ പരീക്ഷാഹാളും അടുത്തടുത്ത രജിസ്റ്റര്‍ നമ്ബറും തരപ്പെടുത്തുന്നത് ബോധ്യപ്പെട്ടതിെന്റ അടിസ്ഥാനത്തിലാണ് കണ്ഫര്മേഷന് രീതി ഉടന്‍ നടപ്പാക്കിയത്. മേയ് ആറിനകം കണ്ഫര്മേഷന് നല്‍കാനാണ് പി.എസ്.സി നിര്‍ദേശിച്ചത്. തട്ടിപ്പ് കണ്ടതോടെ മേയ് ആറിന് മുമ്ബ് ജനറേറ്റ് ചെയ്ത 2,32,000 ഹാള്‍ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്തു. ഇവര്‍ക്ക് പുതിയ ഹാള്‍ടിക്കറ്റുകള്‍ നല്‍കാനും ജനറേറ്റ് ചെയ്തത് കണ്ഫര്മേഷന് ആയി പരിഗണിക്കാനും പി.എസ്.സി തീരുമാനിച്ചു.
ആഗസ്റ്റ് 15ന് പുതിയ പരിഷ്കാരം നടപ്പാക്കാനാണ് നേരത്തേ പി.എസ്.സി തീരുമാനിച്ചിരുന്നത്. പൊലീസ് തസ്തികയിലെ ഹാള്‍ടിക്കറ്റ് തട്ടിപ്പ് പുറത്തുവന്നത് പരിഷ്കാരം നേരത്തേയാക്കാന്‍ നിര്‍ബന്ധിതമാക്കി. പുതിയ പരിഷ്കാരം നടപ്പാക്കിയ വിവരം എസ്.എം.എസ് വഴിയും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈല്‍ വഴിയും അറിയിക്കുകയും ചെയ്തു.
പരീക്ഷക്ക് അപേക്ഷിച്ചശേഷം ഒട്ടേറെ പേര് പരീക്ഷയെഴുതാതിരിക്കുന്നത് കോടികളുടെ നഷ്ടമാണ് പി.എസ്.സിക്ക് വരുത്തിവെക്കുന്നത്. 2013-16 കാലയളവില്‍ വിവിധ പരീക്ഷകള്‍ക്ക് 2.04 കോടി പേരാണ് അപേക്ഷിച്ചത്. പരീക്ഷയെഴുതിയവരാകെട്ട 1.07 കോടി പേരും.
ഏപ്രില്‍ 28ന് നടന്ന ഗാഡ്നര്‍ പരീക്ഷക്ക് അപേക്ഷിച്ച 5.40 ലക്ഷത്തില്‍ 2.40 ലക്ഷം പേര് മാത്രമാണ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത്. ചോദ്യപേപ്പര്‍, പരീക്ഷാഹാള്, ഇന്‍വിജിലേറ്റര്‍ തുടങ്ങിയ ഇനത്തിലാണ് പി.എസ്.സിയുടെ നഷ്ടം. ഇത് മറികടക്കാന്‍ ഫീസ് ഇൗടാക്കുന്നത് ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ ആലോചിച്ചെങ്കിലും സര്‍ക്കാര്‍ എതിര്‍ത്തതിനാല്‍ നടപ്പാക്കിയില്ല. ഒടുവിലാണ് പരീക്ഷക്ക് 40 ദിവസം മുമ്ബ് കണ്ഫര്മേഷന് നല്‍കണമെന്ന നിര്‍ദേശം നടപ്പാക്കിയത്.