മുഖ്യമന്ത്രി ആയ ശേഷം അദ്ദേഹം രണ്ടാമതും അമേരിക്ക സന്ദർശനത്തെപ്പറ്റി കേരളത്തിൽ വിപുലമായ വിവാദ ചർച്ചകൾ നടക്കുകയാണല്ലോ ഇപ്പോൾ .അദ്ദേഹം ചികിത്സക്ക് വേണ്ടിയാണ് അമേരിക്കയിലേക്ക് വരുന്നത് എന്ന് അറിയിച്ചിട്ടും എന്തിനു ഒരു കമ്മ്യൂണിസ്ററ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകണം പകരം ചൈനയിലേക്കോ കൂബയിലേക്കോ മറ്റൊ പോയാൽ പോരായിരുന്നോ,ഇന്ത്യയിൽ ഇല്ലാത്ത ഏത് ചികിത്സയാണു അമേരിക്കയിൽ കിട്ടുന്നത് മാത്രമല്ല അദ്ദേഹം അമേരിക്കയിലേക്ക് പോകുമ്പോൾ ആരാണ് മുഖ്യമന്ത്രിയുടെ ചാർജ് വഹിക്കുക എന്ന കാര്യത്തിൽ വരെ വിശദമായ ചർച്ചകൾ നടക്കുകയാണ്.
മുൻപ് തന്റെ ആരോഗ്യപരിശോധനയ്ക്കായി അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സ തേടിയപ്പോഴും വാർത്ത വിവാദം ആക്കാനാണ് കേരളത്തിലെ പല മീഡിയകളും ശ്രമിച്ചത് .അത് പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
പിണറായി വിജയനെപ്പോലെ മാധ്യമ പരിലാളന തെല്ലുമേല്‍ക്കാതെ നിലനിന്ന മറ്റൊരു രാഷ്ട്രീയ നേതാവ് കേരള ചരിത്രത്തിലില്ല. മാധ്യമങ്ങളെ തലോടി സുഖിപ്പിക്കാന്‍ അദ്ദേഹം മെനക്കെടാറുമില്ല. പ്രത്യേകിച്ചൊരു കുശലം ചോദിക്കലോ, കരുതി വച്ചൊരു ചിരിയോ, മറ്റാര്‍ക്കും കൊടുക്കാത്ത ഒരു വാര്‍ത്താ ശകലം ഇതാ നിങ്ങള്‍ക്കായി മാത്രമെന്ന മട്ടില്‍ വിളമ്പുന്നതോ മുഖ്യമന്ത്രിക്കു പരിചയമുള്ള രീതിയല്ല. ചിരിക്കണ്ടപ്പോള്‍ ചിരിച്ചും, പരിഹസിക്കണ്ടപ്പോള്‍ പരിഹസിച്ചും, കയര്‍ക്കണ്ടപ്പോള്‍ കയര്‍ത്തും മറകളോ, നാട്യങ്ങളോ ഇല്ലാത്ത കൂസലിലായ്മയോടെ അദ്ദേഹം മാധ്യമങ്ങളോടിടപെടുന്നത്. അദ്ദേഹത്തിന്റെ പതിഛ്ഛായയെക്കുറിച്ച് ഒട്ടും വ്യാകുലപ്പെടാറില്ല. ഒരു നല്ല രാഷ്ട്രീയക്കാരന്റെ ലക്ഷണമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് .
ഈ കഴിഞ്ഞ ഫൊക്കാന കൺവെൻഷന് കേരള മുഖ്യമന്ത്രി ശ്രീ പിണറയി വിജയൻ എത്തിയപ്പോൾ അദ്ദേഹത്തോട് കൂടുതൽ അടുത്ത് ഇടപെടുവാൻ എന്നിക്ക് അവസരം ലഭിച്ചു.പൊതുവെ യുള്ള ഒരു ധാരണ അദ്ദേഹം ആരുമായും അടുത്ത് ഇടപെടാത്ത ഒരു ഏകാധിപതി ആയ ഒരു മനുഷ്യൻ എന്ന ധാരണ എന്നെ പോലെയുള്ളവർക്കു ഉണ്ടായിരുന്നു.അതിനു ബലപ്പെടുത്തുന്ന വാർത്തകൾ ആണ് പലപ്പോഴും പല ചാനലുകളിലും,പത്രങ്ങളിലും,സോഷ്യൽ മീഡിയയിൽ നിന്നും നമുക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോൾ ഒരു സാധാരണക്കാരനായ മുഖ്യമന്ത്രി എന്ന് എനിക്ക് തിരുത്തി ചിന്തിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ പ്രവർത്തികൾ ആണ്. നാം ഒരാളെ വിലയിരുത്തേണ്ടത് ചില സംഭവങ്ങൾ മാത്രം എടുത്താകരുത് എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്.
അദ്ദേഹത്തിന്റെ ശരീരഭാഷ വളരെ കൃത്യമായി എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഭാഷയും ശരീരഭാഷയും കൃതൃമമായി ചമയ്‌ക്കേണ്ട ഒന്നല്ല; അവ നൈസ്സര്‍ഗികമായി സ്വയം പ്രകാശിതമാവുന്ന പ്രതിഭാസങ്ങളാണ്.
മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് വേണം ഭരണമുണ്ടാവാന്‍. അത് ഹിറ്റ്‌ലര്‍ മോഡലാണ്, ഏകാധിപത്യമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. മന്ത്രിമാര്‍ക്കൊക്കെ പേടിയാണെന്ന് ചിലര്‍ പറയും, അല്‍പം പേടിയൊക്കെ ഉണ്ടാകണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതി ജനാധിപത്യത്തില്‍ ഭൂഷണമല്ല.
പത്രക്കാരെന്ത് പറഞ്ഞാലും ശ്രീ പിണറായി വിജയൻ കാര്യക്ഷമതയുള്ള, വികസന കാര്യത്തില്‍ ദീര്‍ഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉള്ള, കേരളം കാത്തിരുന്ന ഭരണാധികാരിയാണ് എന്ന് വിദ്യാഭ്യാസവും വസ്തുനിഷ്ഠ ചിന്താശീലവും ഉള്ള എല്ലാവരും സമ്മതിക്കും. എന്നാല്‍ പിണറായിയുടെ നിശ്ചയദാര്‍ഢ്യവും ആജ്ഞാശക്തിയും മലയാളി മാനിക്കുന്നതാണ് എന്ന് നാം അറിയണം. കഴിഞ്ഞ രണ്ടു വർഷത്തെ മുഖ്യമന്ത്രിയുടെ പ്രവർത്തിയിലൂടെ അദ്ദേഹം സാധരണക്കാരുടെ ഇടയിൽ നല്ല പേരുണ്ടാക്കി എടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതി കാരനല്ല, കണ്ട കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം.
മുഖ്യമന്ത്രിക്ക് ചികിത്സ വേണമെങ്കിൽ അദ്ദേഹത്തിന് ഇഷ്ട്മുള്ളടയിടത്തു പോയി ചികിൽസിക്കട്ടെ, അതിന് നാം എന്തിനു വ്യാകുലപ്പെടേണം. അദ്ദേഹത്തിന്റെ ഡോക്ടർമാരല്ലേ എന്ത് ചികിത്സ വേണമെന്ന് തിരുമാനിക്കുന്നത് . അമേരിക്കയുടെ ആരോഗ്യരംഗത്തുള്ള സാങ്കേതിക വിദ്യ ഇന്ന് വേറെ ഒരു രാജ്യത്തിനും അവകാശപ്പെടാൻ പറ്റില്ല .അപ്പോൾ അദ്ദേഹത്തിന്റെ ഡോക്ടർമാർ സ്വാഭാവികമായും റെഫർ ചെയ്യുന്നത് അമേരിക്കയിലേക്ക് തന്നെ ആയിരിക്കും .അദ്ദേഹം ഓഗസ്റ്റ് 19 മുതൽ രണ്ടാഴ്ച മിന്നെസോട്ടയിലുള്ള റോചെസ്റ്റർ മായോ ക്ലിനിക്കിൽ ട്രീറ്റ്മെന്റിന് എന്തുന്നു എന്നാണ് അറിയുന്നത്. അദ്ദേഹം അവിടെ എത്തി മികച്ച ചികിത്സ അദ്ദേഹത്തിന് ലഭിക്കട്ടെ .അദ്ദേഹം നമ്മുടെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാത്ഥിച്ചുകൊണ്ടു , വീണ്ടും അദ്ദേഹത്തെ അമേരിക്കയിലേക്ക് സ്വാഗതം ചെയുന്നു.
വാൽക്കഷണം:ഇതിൽ രാഷ്ട്രീയമില്ല