• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്; യു​വ​നേ​താ​ക്ക​ളു​ടെ ക​ലാ​പം പാ​ഴാ​യി

തി​രു​വ​ന​ന്ത​പു​രം: ഒ​ഴി​വു വ​രു​ന്ന രാ​ജ്യ​സ​ഭാ സ്ഥാ​ന​ങ്ങ​ളി​ല്‍ യു​ഡി​എ​ഫി​ന് ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ല്‍​കും. കേ​ര​ള നേ​താ​ക്ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി അ​നു​മ​തി ന​ല്‍​കി​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. 

രാ​ജ്യ​സ​ഭാ സീ​റ്റ് കെ.​എം മാ​ണി​യു​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യ​ത് ലീ​ഗി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​യി​രു​ന്നു. മാ​ണി​യേ​യും കൂ​ട്ട​രെ​യും മു​ന്ന​ണി​യി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു വ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​തി​ന് കോ​ണ്‍​ഗ്ര​സ് വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ല​പാ​ടെ​ടു​ത്തു. കേ​ര​ളാ കോ​ണ്‍​ഗ്ര​സും ലീ​ഗും വി​ട്ടു​വീ​ഴ്ച​ക​ള്‍​ക്ക് ത​യാ​റാ​കാ​തെ നി​ല​പാ​ടി​ലു​റ​ച്ച്‌ നി​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വ​ഴ​ങ്ങേ​ണ്ടി വ​രു​ക​യാ​യി​രു​ന്നു. 

കേ​ര​ള കോ​ണ്‍​ഗ്ര​സി​നു രാ​ജ്യ​സ​ഭാ സീ​റ്റ് ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ത​ന്നെ പൊ​ട്ടി​ത്തെ​റി​ക്കു ക​ള​മൊ​രു​ങ്ങി.

Top