ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത കേരള കോണ്‍ഗ്രസ് (എം) യോഗം അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണെന്നു വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. ഭരണഘടനാപരമായി ചെയര്‍മാന്റെ അധികാരങ്ങള്‍ നിക്ഷിപ്‌തമായിട്ടുള്ള വര്‍ക്കിങ് ചെയര്‍മാനു മാത്രമേ സംസ്ഥാന സമിതി വിളിക്കാന്‍ അധികാരമുള്ളൂ. യോഗത്തിനു നിയമപരമായ പിന്‍ബലമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് സിഎസ്‌ഐ റിട്രീറ്റ് സെന്ററിലാണ് യോഗം. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണു യോഗത്തിന്‍റെ അജണ്ടയെന്ന് ജോസ് കെ. മാണി അറിയിച്ചു. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നു നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും വര്‍ക്കിങ് ചെയര്‍മാനായ പി.ജെ.ജോസഫ് അംഗീകരിക്കാത്തതിനാലാണു കമ്മിറ്റി വിളിക്കുന്നതെന്നാണ് ജോസ് കെ.മാണി അറിയിച്ചത്.