കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെയും പേരില്‍ തട്ടിപ്പ് നടത്തി പണം കൈപ്പറ്റിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിയുടെ സഹോദരന്‍ പി. സതീശന്‍ അറസ്റ്റില്‍. ആശ്രിതനിയമനത്തിന്റെ പേരില്‍ കോഴിക്കോട് ഫറോക്ക് സ്വദേശിയായ വിധവയില്‍നിന്നു രണ്ടരലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണു കസബ പോലീസ് സതീശനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ആശ്രിതനിയമനത്തിന്റെ പേരിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്‌ദാനംചെയ്‌തു ഫറോക്ക് സ്വദേശികളായ രണ്ടു സ്‌ത്രീകളില്‍നിന്നും കോഴിക്കോട് ഒളവണ്ണ സ്വദേശികളായ രണ്ടു യുവാക്കളില്‍ നിന്നും പി. സതീശന്‍ പണം തട്ടിയെടുത്തെന്നാണു പരാതി.ഇതിന് പുറമെ ഭര്‍ത്താവ് മരിച്ച സ്ത്രീയ്ക്ക്
ജോലി ശെരിയാക്കാമെന്ന് പറഞ്ഞ് പലപ്പോഴായി പണം തട്ടിയതായും പരാതിയുണ്ട്.
പാര്‍ട്ടി ഫണ്ടിലേക്കു പണം നല്‍കണമെന്നും പറഞ്ഞാണു സതീശന്‍ പണം തട്ടിയിരുന്നത്. തട്ടിപ്പിനിരയാക്കിയവര്‍ക്ക് പ്രതി രണ്ടു ലക്ഷത്തിന്റെ ചെക്കും നല്‍കിയിരുന്നു. ഇതിനിടെ തട്ടിപ്പ് തിരിച്ചറിഞ്ഞവര്‍ ബാങ്കിലെത്തി ചെക്ക് മാറാന്‍ ശ്രമിച്ചപ്പോഴാണ് വണ്ടിച്ചെക്കാണെന്നു മനസിലായത്. പി. ശശിയേയയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെയും തട്ടിപ്പിനിരയായവര്‍ വിവരം അറിയിച്ചിട്ടും ഇടപെടാത്ത വന്നതോടെ കസബ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.