ഹയര്‍ സെക്കണ്ടറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയില്‍ സൈബര്‍ അന്വേഷണം തുടങ്ങി. ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പിലൂടെ പ്രചരിച്ചെന്ന് കാട്ടി ഹയര്‍ സെക്കണ്ടറി നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. പരീക്ഷ റദ്ദാക്കുന്നതിനെ കുറിച്ച് വിദ്യാഭ്യാസവകുപ്പ് അന്തിമതീരുമാനം എടുത്തിട്ടില്ല
ബുധനാഴ്ച നടത്തിയ ഫിസിക്സ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തി വാട്സ്ആപ് വഴി പ്രചരിപ്പിച്ചതായാണ് പരാതി. തൃശൂര്‍ ജില്ല ഹയര്‍സെക്കന്‍ഡറി കോ-ഓഡിനേറ്റര്‍ക്ക് വാട്സ്ആപ് വഴി ഇത് ലഭിക്കുകയും തുടര്‍ന്ന് അദ്ദേഹം അത് ഹയര്‍സെക്കന്‍ഡറി ജോയന്റ് ഡയറക്ടര്‍ക്ക് തുടര്‍നടപടിക്കായി അയച്ചുനല്‍കുകയും ചെയ്തിരുന്നു. 80 ശതമാനത്തില്‍ അധികം ചോദ്യവും പകര്‍ത്തിയെഴുതിയ പകര്‍പ്പുകളാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത്. വിവിധ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇവ ലഭിക്കുകയും ചെയ്തു.
ഐ.പി.സി 406, ഐ.ടി ആക്ട് 43, 66 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുമ്ബാണോ ശേഷമാണ് വാട്സ്ആപ്പില്‍ പ്രചരിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുന്നതിനെ കുറിച്ചൊന്നും വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് വന്‍ വിവാദമായിരുന്നു.