മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതല്‍ . ഒപി സമയം ദീര്‍ഘിപ്പിച്ചതും പുതിയ നിയമനങ്ങള്‍ നടത്താത്തതുമാണ് സമര കാരണം.
അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി ഒപി ബഹിഷ്കരണമാണ് സമരത്തിന്‍റെ ആദ്യഘട്ടായി ഡോക്ടര്‍മാര്‍ ലക്ഷ്യം വെയ്ക്കുന്നത്. കിടത്തി ചികിത്സയില്‍ ഉള്ളവരെ തല്‍കാലം ഒഴിവാക്കിയിട്ടുണ്ടെങ്കിലും ശനിയാഴ്ച മുതല്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കില്ലെന്ന ധാരണ ഉണ്ടായിട്ടുണ്ട്. വൈകിട്ടത്തെ ഒപി പൂര്‍ണമായും ബഹിഷ്കരിക്കാനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പും സമരക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ എന്‍ആര്‍എച്ച്‌എം ഡോക്ടര്‍മാരെ നിയോഗിച്ച് സമരത്തെ നേരിടാനാണ് ആരോഗ്യ വകുപ്പ് തീരുമാനം. സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് സൂചന നല്‍കുന്നതായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്കുകള്‍.