കൊല്ലം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തിന് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍. പെട്രോള്‍-ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം സര്‍ക്കാര്‍ ഉപേക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വ്യാഴാഴ്ച മുതല്‍ നികുതിയിളവോട് കൂടിയ വില പ്രാബല്യത്തില്‍ വരും. നികുതിയില്‍ എത്ര ഇളവു നല്‍കണമെന്ന കാര്യം മന്ത്രിസഭ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്.