ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനു നെതര്‍ലന്‍ഡിന്റെ സാങ്കേതിക സഹായം അഭ്യര്‍ഥിച്ച് കേന്ദ്രം കത്ത് നല്കി. നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഔദ്യോഗികമായി കത്ത് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
സമുദ്ര നിരപ്പില്‍ താഴെയുള്ള നെതര്‍ലന്‍ഡ്സിന്റെ അനുഭവ പാഠങ്ങള്‍ കുട്ടനാടിനു ഗുണം ചെയ്യുമെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ കുട്ടനാടിന്റെ പുനരധിവാസത്തിനു സാങ്കേതിക സഹായം നല്കാന് നെതര്‍ലന്‍ഡ് സര്‍ക്കാരിന്റെ പ്രതിനിധികളെ ക്ഷണിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.