കേരളത്തിലെ ദുരന്ത നിവാരണത്തിന് പോകുന്ന മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ തങ്ങളുടെ പാളയത്തില്‍ കെട്ടി സംഘപരിവാര്‍. വീട്ടമ്മയ്ക്ക് ബോട്ടില്‍ പുറത്തുചവിട്ടി കയറാന്‍ പുറം നല്കിയ ജേസല്‍ പോലും നോര്‍ത്തിന്ത്യന്‍ സംഘികളുടെ കണക്കില്‍ സംഘപരിവാറുകാരനാണ്.
ദീപക് അറോറ എന്നയാളാണ് കേരളത്തിലെ പ്രളയത്തില്‍ അകപ്പെട്ടവരെ ആര്‍എസ്എസ് പ്രവര്ത്തകന് സഹായിക്കുന്നു എന്ന ക്യാപ്ഷനോടൊപ്പം ജേസല്‍ സഹായിക്കുന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്.
ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉയര്‍ന്നു നില്ക്കുന്ന ബോട്ടിലേക്ക് കയറാന്‍ വിഷമിച്ച് നിന്ന സ്ത്രീ മത്സ്യതൊഴിലാളിയായ ജെയ്സിലന്റെ മുതുകില്‍ ചവിട്ടി കയറുന്നതിന്റെ ഫോട്ടോ വൈറലായിരുന്നു. വലിയ രീതിയിലുള്ള പ്രശംസകളായിരുന്നു ഇതിന്റെ പേരില്‍ ജേസലിന് ലഭിച്ചത്.