മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ നിരവധിയാണ്. എന്നാല്‍ ആഗസ്റ്റ് മാസം തുക സംഭാവന നല്‍കി രസീത് കൈപ്പറ്റിയ തന്റെ പേര് സംഭാവന നല്‍കിയവരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതായി ശബരിനാഥന്‍ എം.എല്‍.എ ആരോപിക്കുന്നു. ഒക്ടോബര്‍ 23ന് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ശബരീനാഥനുള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ പേര് വിട്ട്‌പോയത്. ഇത് ദുരന്തമുഖത്തും ഇടതു സര്‍ക്കാര്‍ കാട്ടുന്ന നിരുത്തരവാദപരമായ ഭരണനിര്‍വഹണത്തിന്റെ പ്രതിഫലനം ആണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടിയടക്കമുള്ള എം.എല്‍.എമാരുടെ അവസ്ഥ ഇതാണെങ്കില്‍ ചെറുതും വലുതുമായി നല്‍കിയ തുകയെ കുറിച്ച് ഓര്‍ത്ത് ഓരോ പൗരനും തന്റെ സംഭാവനയുടെ നാള്‍വഴി തേടി ഇറങ്ങേണ്ടുന്ന അവസ്ഥ ഉണ്ടാകുമോ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഗസ്റ്റ് മാസം വ തന്നെ തുക സംഭാവന ചെയ്ത ഞാന്‍ ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികളുടെ പേരുകള്‍ ഒക്ടോബര്‍ 23ന് നല്‍കിയ വിവരാവകാശ മറുപടിയില്‍ സര്‍ക്കാരിന്റെ പട്ടികയില്‍ ഇടം പിടിക്കാത്തതു ഈ വന്‍ ദുരന്തമുഖത്തും ഇടതു സര്‍ക്കാര്‍ കാട്ടുന്ന നിരുത്തരവാദപരമായ ഭരണനിര്‍വഹണത്തിന്റെ പ്രതിഫലനം ആണ്.
ങഘഅ മാരുടെ ശമ്ബള അക്കൗണ്ടില്‍ നിന്നുള്ള ട്രഷറി ചെക്ക് ആഗസ്റ്റ് മാസം തന്നെ നേരിട്ട് സെക്രെട്ടറിയേറ്റില്‍ ധനകാര്യ വകുപ്പിന്റെ ഫണ്‍ഡസ് വിഭാഗത്തില്‍ ഇങഉഞഎ അക്കൗണ്ടില്‍ നല്‍കുകയും ആയതിന്റെ രസീത് കൈപ്പറ്റുകയും ചെയ്തതാണ്. ഇതുപോലെ ഔദ്യോഗികമായ വഴികളിലൂടെ സംഭാവന നല്‍കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെ അവസ്ഥ ഇതാണെങ്കില്‍ ഇങഉഞഎലേക്ക് ചെറുതും വലുതുമായി നല്‍കിയ തുകയെ കുറിച്ച് ഓര്‍ത്തു ഓരോ പൗരനും തന്റെ സംഭാവനയുടെ നാള്‍വഴി തേടി പോകേണ്ടതുണ്ടോ എന്നു കൂടി സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.