തിരുവനന്തപുരം: ( 22.09.2018) നവകേരള നിര്‍മിതിക്ക് വേണ്ടത് 25,000 മുതല്‍ 30,000 കോടി രൂപയെന്ന് ലോകബാങ്ക് റിപോര്‍ട്ട്. ലോകബാങ്കും എഡിബിയും നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കുറഞ്ഞത് 25,050 കോടിയെങ്കിലും വേണമെന്ന് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് ലോക ബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസ് മുമ്ബാകെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ ലോകബാങ്കിന്റെയും എഡിബിയുടെ സംഘം സന്ദര്‍ശിച്ചതിന്റെയും വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദേശീയ - സംസ്ഥാന പാതകളുടെ പുനര്‍നിര്‍മാണത്തിന് മാത്രം 8,550 കോടി രൂപ വേണ്ടിവരും. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 5216 കോടി രൂപയും ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് 3801 കോടി രൂപയും വീടുകളുടെ പുനഃസ്ഥാപനത്തിന് 2534 കോടി രൂപയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 2093 കോടി രൂപയും വേണ്ടിവരുമെന്നും പ്രഥാമിക റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടില് ചീഫ് സെക്രട്ടറി ഭേദഗതികള്‍ നിര്‍ദേശിച്ചു. ഇതുകൂടി ഉള്‍പ്പെടുത്തി ഒക്ടോബര്‍ ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. ലോകബാങ്കിന്റെയും എഡിബിയുടെയും 28 അംഗ സംഘമാണ് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.