ചെറുതോണി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് വന്‍ തോതില്‍ വര്‍ദ്ധിച്ച ഇടുക്കി അണക്കെട്ടില്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കി വിട്ടുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി റെക്കോര്‍ഡ് ജലനിരപ്പാണ് ഇടുക്കി അണക്കെട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടയ്ക്കില്ലെന്നും പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് ശ്രമിക്കുന്നതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനുശേഷം അറിയിച്ചു. 300 ഘനമീറ്റര്‍ വെള്ളമെങ്കിലും പുറത്തേക്ക് ഒഴുക്കി വിടണമെന്നും യോഗത്തില്‍ തീരുമാനിച്ചു.